Latest NewsNewsBusiness

നേരിട്ടുള്ള വിദേശ നിക്ഷേപം കുതിക്കുന്നു, ആദ്യ അഞ്ച് റാങ്കിൽ ഇടം നേടി ഇന്ത്യ

ഇന്ത്യയിൽ ബിസിനസ് സൗഹൃദാന്തരീക്ഷം വളർത്തിയതോടെ നിക്ഷേപകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്

ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ അളവ് കുതിച്ചുയരുന്നു. ധനമന്ത്രാലയത്തിന് കീഴിലെ സാമ്പത്തികകാര്യ വകുപ്പ് പുറത്തുവിട്ട അവലോകന റിപ്പോർട്ട് പ്രകാരം, ഏറ്റവും അധികം വിദേശ നിക്ഷേപം നേടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനമാണ് നിലനിർത്തിയത്. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലേതാണ് ഈ കണക്കുകൾ. വികസിത, വികസ്വര രാജ്യങ്ങൾക്കിടയിലാണ് ഇന്ത്യയുടെ മുന്നേറ്റം.

ഇന്ത്യയിൽ ബിസിനസ് സൗഹൃദാന്തരീക്ഷം വളർത്തിയതോടെ നിക്ഷേപകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കൂടാതെ, സംരംഭക സൗഹൃദ പരിപാടികൾ നടപ്പാക്കിയതും ഏറെ ഗുണം ചെയ്തു. രണ്ടാം പാദത്തിൽ 1,610 കോടി ഡോളറിന്റെ നേട്ടമാണ് ഇന്ത്യ കൈവരിച്ചിട്ടുള്ളത്.

Also Read: ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’: ചിത്രീകരണം പൂര്‍ത്തിയായി

റഷ്യൻ- ഉക്രെയ്ൻ അധിനിവേശ സമയത്ത് പല രാജ്യങ്ങളെയും അത് പ്രതികൂലമായി ബാധിച്ചിരുന്നു. ഉയർന്ന പലിശ നിരക്ക്, നാണയപ്പെരുപ്പം എന്നിവ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ നേരിയ തോതിൽ അനിശ്ചിതത്വം സൃഷ്ടിച്ചെങ്കിലും ലോകത്തിലെ രണ്ടാമത്തെ വലിയ വളർച്ച നിരക്കുമായി ഇന്ത്യയുടെ കയറ്റുമതി മേഖല ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button