Latest NewsNewsInternationalLife StyleHealth & Fitness

ചായ പ്രേമിയാണോ? എങ്കിൽ നിങ്ങളുടെ ആയുസ് കൂടും ! – ഗവേഷണ റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ: ചായ പ്രേമികൾക്ക് സന്തോഷം നൽകുന്ന ഗവേഷണ റിപ്പോർട്ടുമായി യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ്. ചായ കുടിച്ചാൽ ആയുസ് കൂടുമത്രേ. യു.കെയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ചായയുടെ ഉപയോഗം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ പറയുന്നു. എട്ട് രാജ്യങ്ങളിൽ നിന്നുള്ള 1 ദശലക്ഷത്തിലധികം ആളുകളിൽ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഈ വർഷത്തെ യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് (EASD) സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ (സെപ്റ്റംബർ 19-23) നടന്ന വാർഷിക യോഗത്തിൽ ആണ് ഗവേഷണ റിപ്പോർട്ട് അവതരിപ്പിച്ചത്. പ്രതിദിനം കുറഞ്ഞത് നാല് കപ്പ് ചായയെങ്കിലും കുടിക്കുന്നത് നല്ലതാണത്രേ. കൂടുതൽ ചായ കുടിക്കുന്നത് മരണസാധ്യത കുറയ്ക്കുമെന്നാണ് ഈ പഠനത്തിൽ കണ്ടെത്തിയത്. ദിവസവും രണ്ടോ മുന്നോ കപ്പ് കട്ടൻചായ കുടിക്കുന്നവർക്ക് ചായ കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഒൻപത് ശതമാനം മുതൽ 13ശതമാനം വരെ മരണ സാധ്യത കുറവാണത്രേ.

കൂടുതൽ ചായ കുടിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെയും അകറ്റി നിർത്തുമത്രേ. ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയവ മൂലമുള്ള മരണം ഒഴിക്കാൻ ചായ കുടിക്കുന്നതിലൂടെ കഴിയുമെന്നാണ് പഠനം പറയുന്നത്. ചായ കുടിക്കുന്നതിനെ ആരോഗ്യകരമായ ഭക്ഷണരീതിയുടെ ഭാഗമാക്കാമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.

ചായ കുടിക്കുന്നവർക്ക് പ്രമേഹ സാധ്യത കുറവാണെന്ന് ചൈനയിലെ വുഹാൻ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിലെ പ്രമുഖ എഴുത്തുകാരൻ സിയായിംഗ് ലി പറയുന്നു. ചായയിൽ അടങ്ങിയിരിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആൻറികാർസിനോജെനിക് സംയുക്തങ്ങൾ കാരണം സ്ഥിരമായി ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പണ്ടേ അറിവുള്ളതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button