കൊച്ചി: യുവനടൻ നസ്ലിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ കമന്റുകളുടെ പേരിൽ താരത്തിന് നേരെ സൈബർ ആക്രമണം. വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ കമന്റിട്ട ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് താരം. ഇതിന്റെ ഭാഗമായി സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് യുവതാരം. സീരിയസ് ആയിട്ടുള്ള പ്രശ്‌നമായത് കൊണ്ട് തന്നെ അത് ആരായാലും, അയാളെ പുറത്തു കൊണ്ടുവരുമെന്ന് താരം പറഞ്ഞു. ദ ക്യുവിനോട് സംസാരിക്കുകയായിരുന്നു നസ്ലിന്‍.
‘ഒരാളുടെ മുഖം, അല്ലെങ്കില്‍ ഐഡന്റിറ്റി ഉപയോഗിച്ചുകൊണ്ട് തോന്നിയ കാര്യങ്ങള്‍ പറയുന്നത് ശരിയായ കാര്യമായി തോന്നുന്നില്ല, എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പുറത്ത് അറിയില്ല എന്ന ധൈര്യത്തിലാണോ ഇങ്ങനെ ചെയ്യുന്നത്, അല്ലെങ്കില്‍ എന്നോട് എന്തെങ്കിലും ഇഷ്ടക്കേടുണ്ടായിട്ടാണോ ഇങ്ങനെ ചെയ്യുന്നത് എന്നും അറിയില്ല. ഇന്നലെ രാത്രിയാണ് സംഭവം അറിയുന്നത്. എനിക്ക് ഫേസ്ബുക്കില്‍ ഒരു പേജ് മാത്രമാണുള്ളത്. അതും ഞാനല്ല കൈകാര്യം ചെയ്യുന്നത്. അധികം ഫോളോവേഴ്‌സോ, ലൈക്ക്‌സോ ഒന്നും അതിനില്ല.
ഞാന്‍ ആകെ ആക്റ്റീവ് ആയിട്ടുള്ളത് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ്. അധികം സോഷ്യല്‍ മീഡിയ ഇല്‍ ആക്റ്റീവ് ആയിട്ടുള്ള ആളല്ല ഞാന്‍. പക്ഷെ ഇങ്ങനെ വരുന്നത് എന്താണെന്ന് അറിയില്ല. ഇത്രയും സീരിയസ് ആയിട്ടുള്ള പ്രശ്‌നമായത് കൊണ്ട് തന്നെ അത് ആരായാലും, അയാളെ പുറത്തു കൊണ്ടുവരണം. ഇപ്പോള്‍ കാര്യങ്ങള്‍ ഫ്രെയിം ചെയ്യപ്പെട്ടിരിക്കുന്നത് വേറെ ഒരു തരത്തിലാണ്. നിയമപരമായി മുന്നോട്ട് പോവുക തന്നെ ചെയ്യും’, താരം പറയുന്നു.
Post Your Comments