ന്യൂയോര്‍ക്ക് : റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങി ആറ് മാസം പിന്നിടുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് കര്‍ശന മുന്നറിയിപ്പ് നല്‍കി യു.എസ്. യുക്രെയ്‌നില്‍ ആണവ, രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ പാടില്ലെന്നാണ് പുടിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Read Also: ‘ഇതെന്താ തണ്ണിമത്തനോ?’: പാക്കിസ്ഥാന്റെ പുതിയ ടി20 ജേഴ്‌സിയെ ട്രോളി ആരാധകർ, വൈറൽ മീമുകൾ
ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് ബൈഡന്റെ പരമാര്‍ശം. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുക്രെയിനില്‍ നേരിടുന്ന തിരിച്ചടികളില്‍ കുപിതനായ പുടിന്‍ ആണവ, രാസായുധങ്ങള്‍ പ്രയോഗിക്കുന്നത് ആലോചിച്ചേക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍.
‘പാടില്ല, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കണ്ടിട്ടില്ലാത്ത ഒന്നായി യുദ്ധത്തിന്റെ മുഖം മാറും.’ ബൈഡന്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ യു.എസിന്റെ ഭാഗത്ത് നിന്ന് അനന്തരഫലമുണ്ടാകും’ ബൈഡന്‍ സൂചിപ്പിച്ചു.
Post Your Comments