CinemaMollywoodLatest NewsKeralaNewsEntertainment

ഈ പുഞ്ചിരി ഇനി ഇല്ല… സാറാമ്മ പോയി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം നടി രശ്മി ജയഗോപാൽ അന്തരിച്ചു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി നടി രശ്മി ജയഗോപാൽ അന്തരിച്ചു. 51 വയസായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. നടൻ കിഷോർ സത്യൻ രശ്മിയുടെ മരണവിവരം ആരാധകരെ അറിയിച്ചത്. സഹപ്രവർത്തകയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിശ്വസിക്കാനാകാതെ സീരിയൽ താരങ്ങൾ. സ്വന്തം സുജാത എന്ന സിറിയയിലെ സാറാമ്മ എന്ന കഥാപാത്രം മാത്രം മതി രശ്മിയെ എന്നും ഓർമിക്കാൻ.

കിഷോർ സത്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ്;

രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല
സ്വന്തം സുജാതയിലെ “സാറാമ്മ ” എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും
ഈ പുഞ്ചിരി ഇനി ഇല്ല….
സാറാമ്മ പോയി….
രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ.
പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ…..
ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്….
പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ….
പ്രിയ ജീവിതമേ ഒന്നൊഴിവാക്കു…..
ആദരവിന്റെ അഞ്ജലികൾ…

shortlink

Related Articles

Post Your Comments

Related Articles


Back to top button