തിരുവനന്തപുരം: ഗവർണർ രാജാവല്ലെന്നും കേന്ദ്രസർക്കാരിൻ്റെ ഉദ്യോഗസ്ഥൻ മാത്രമാണെന്നും ആഞ്ഞടിച്ച് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഗവർണറുടെ നടപടികൾ ഭരണഘടന വിരുദ്ധമാണ്. എന്തും പറയുന്ന ആളായി ഗവർണർ മാറി. ചരിത്ര കോൺഗ്രസിൽ മുസ്ലിം വേട്ടയെ ഗവർണർ ന്യായീകരിച്ചു. ന്യൂനപക്ഷ വേട്ടയെ ന്യായീകരിക്കുന്ന പ്രസംഗത്തിനെതിരായ പ്രതിഷേധമാണ് കണ്ണൂരിലെ ചരിത്ര കോൺഗ്രസിലുണ്ടായത്. പ്രതിഷേധത്തെ വധശ്രമമാക്കുന്നുവെന്ന് എം.വി ജയരാജൻ ആരോപിച്ചു.
ഏതെങ്കിലും ഗവർണർ ആർ.എസ്.എസുകാരൻ്റെ വീട്ടിൽ പോയി ആർ.എസ്.എസ് മേധാവിയെ കാണുന്ന രീതിയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഗവർണർ പദവി രാജിവെക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയ്ക്ക് നിയമത്തിൻ്റെ ബാലപാഠങ്ങൾ പോലും അറിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമര്‍ശനമുന്നയിച്ചു. മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ നാളെ പുറത്തുവിടുമെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
Post Your Comments