Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

പൊതുയിടത്തിൽ വെച്ച് ഹിജാബ് അഴിച്ചുമാറ്റി ഇറാനിയൻ സ്ത്രീകൾ: മഹ്‌സ അമിനിയുടെ മരണത്തിൽ കടുത്ത പ്രതിഷേധം

ടെഹ്‌റാൻ: ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ ഇറാനിയൻ സദാചാര പോലീസ് അടിച്ചു കൊന്ന 22 വയസ്സുകാരിയായ മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. പൊതുഇടത്തിൽ വെച്ച് സ്ത്രീകൾ ഹിജാബ് അഴിച്ച് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചു, ‘സ്വേച്ഛാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സ്ത്രീകൾ പ്രതിഷേധിച്ചത്. 22 കാരിയായ ഇറാനിയൻ യുവതി സദാചാര പോലീസിന്റെ തടങ്കലിൽ മരിച്ച സംഭവത്തിൽ പ്രതിഷേധിക്കാൻ നിരവധി യുവതികൾ തെരുവിലിറങ്ങി.

ഇറാനിൽ ഹിജാബ് നീക്കം ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഒരു ഇറാനിയൻ മാധ്യമപ്രവർത്തകൻ ട്വീറ്റ് ചെയ്തു. ലോകമെമ്പാടുമുള്ള സ്ത്രീകളോടും പുരുഷന്മാരോടും തങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇവർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ ഖാസിം സുലൈമാനിയുടെ (ഐആർജിസി ഖുദ്‌സ് സേനയുടെ മരിച്ച കമാൻഡർ) ഒരു ബാനറും പ്രതിഷേധക്കാർ എടുത്തുമാറ്റി.

22 കാരിയായ മഹ്‌സ അമിനിയാണ് കഴിഞ്ഞ ദിവസം ഇറാനിയൻ സദാചാര പോലീസിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് മരണപ്പെട്ടത്. കുടുംബത്തോടൊപ്പം ഇറാനിയൻ തലസ്ഥാനത്ത് സന്ദർശനം നടത്തുന്നതിനിടെ, മഹ്‌സ പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കുന്നതിൽ നിന്നും വിട്ടുനിന്നുവെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകൾക്ക് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കർശനമായ വസ്ത്രധാരണരീതി മഹ്‌സ പാലിച്ചില്ലെന്നും, ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള മർദ്ദനത്തിൽ യുവതി കൊല്ലപ്പെടുകയുമായിരുന്നുവെന്നും ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button