ന്യുയോര്‍ക്ക്: ലഷ്‌കര്‍ ഇ ത്വയിബ കൊടും ഭീകരന്‍ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു എന്‍ തീരുമാനത്തെ എതിര്‍ത്ത് ചൈന. യു എസും ഇന്ത്യയും സംയുക്തമായി ഐക്യരാഷ്ട്രസഭയില്‍ കൊണ്ടുവന്ന നിര്‍ദ്ദേശത്തെ ചൈന ശക്തമായി എതിര്‍ക്കുകയായിരുന്നു. 2008 ലെ മുംബൈ ആക്രമണത്തില്‍ പങ്കുള്ള ഇയാള്‍ക്ക് വേണ്ടി ഇന്ത്യ തിരച്ചില്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി.
Read Also: എൽജി: ഏറ്റവും പുതിയ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് പുറത്തിറക്കി, സവിശേഷതകൾ ഇതാണ്
ചൈനയുടെ നിലപാടിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ അബ്ദുല്‍ റൗഫ് അസ്ഹര്‍, ജമാഅത്ത് ഉദ് ദവ നേതാവും ഭീകരനായ അബ്ദുല്‍ റഹ്മാന്‍ മക്കിക്ക് എന്നിവരെ ആഗോള ഭീകരരായി പ്രഖ്യാപിക്കാന്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ചൈന ഈ തീരുമാനത്തെ എതിര്‍ക്കുകയാണ് ചെയ്തത്.
ഇന്ത്യ ഉള്‍പ്പെടുന്ന നിരവധി രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്തി നിരവധി പേരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളിയാണ് ലഷ്‌കര്‍ ഇ ത്വായിബ ഭീകരന്‍ സാജിദ് മിര്‍. മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ ബന്ദികളെ കൊലപ്പെടുത്തുന്നതിനായി സാറ്റലൈറ്റ് ഫോണിലൂടെ നിര്‍ദ്ദേശം നല്‍കിയതും ഇയാളായിരുന്നു.
Post Your Comments