Latest NewsNewsLife StyleHealth & Fitness

ഇക്കാരണത്താലും പ്രമേഹം പിടിപെടുമെന്ന് പഠനം

ആർക്കും ഏതുസമയത്തും വരാവുന്ന രോഗമായി മാറിയിരിക്കുകയാണ് പ്രമേഹം. അതുകൊണ്ട് കുട്ടികളെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെയാണ് പ്രമേഹം പിടികൂടുന്നത്. പ്രമേഹം പിടിപെടാൻ പല കാരണങ്ങളുണ്ട്. എന്നാൽ, പതിവായി കേൾക്കുന്ന ആ കാരണങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ചില കാരണങ്ങളാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല, മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.

Read Also : നിരോധിത പുകയില ഉല്‍പന്നത്തിന്‍റെ വന്‍ശേഖരം പിടികൂടി : പിടിച്ചെടുത്തത് 30 ലക്ഷം രൂപ വിലവരുന്ന 4,8750 പാക്കറ്റുകൾ

വായുമലിനീകരണവും പ്രമേഹത്തിന് കാരണമാകുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. അതും കുറഞ്ഞ അളവിലുള്ള വായുമലിനീകരണം പോലും പ്രമേഹത്തിനുള്ള സാധ്യത കൂട്ടുമെന്നാണ് വാഷിങ്ടണ്‍ സര്‍വകലാശാല നടത്തിയ പഠനങ്ങള്‍ പറയുന്നത്. വായുമലിനീകരണത്തിലൂടെ ശരീരത്തിലെ ഇന്‍സുലിന്റെ ഉല്‍പാദനം കുറയ്ക്കുകയും നിര്‍വീക്കത്തിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്‍സുലിന്‍ കുറയുന്നതിലൂടെ രക്തത്തിലെ പഞ്ചാസാരയുടെ അളവില്‍ ഗണ്യമായ വർദ്ധനവുണ്ടാവുന്നതുമാണ് പ്രമേഹത്തിന് കാരണമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button