ErnakulamLatest NewsKeralaNattuvarthaNews

വയോധികയെ കബളിപ്പിച്ച് സ്ഥലവും വീടും തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ

കണ്ണൂർ ചിറക്കൽ കവിതാലയത്തിൽ ജിഗീഷി (38) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: പട്ടികജാതിക്കാരിയായ വയോധികയെ കബളിപ്പിച്ച് 22 സെന്‍റ് സ്ഥലവും വീടും തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ. കണ്ണൂർ ചിറക്കൽ കവിതാലയത്തിൽ ജിഗീഷി (38) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുനമ്പം ഡിവൈഎസ്.പി എംകെ.മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് യുവാവിനെ പിടികൂടിയത്.

ചേന്ദമംഗലം കിഴക്കുപുറം സ്വദേശിനിയായ സാവിത്രിയെന്ന 73-കാരിയെയാണ് ഇയാൾ കബളിപ്പിച്ചത്. ഇവരുടെ ഭർത്താവിന്‍റെ പേരിലുള്ള വീടും പുരയിടവും 86 ലക്ഷം രൂപയ്ക്ക് വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, നാല് ലക്ഷം രൂപ മാത്രം നൽകി ആധാരം ചെയ്ത് തട്ടിയെടുക്കുകയായിരുന്നു. സാവിത്രിയുടെ മകനുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്. അന്വേഷണത്തിനിടയിൽ ഏതാനും മാസം മുമ്പ് സാവിത്രി മരണപ്പെട്ടിരുന്നു.

Read Also : ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടം നേടി ഫെഡറൽ ബാങ്ക്

സമാനമായ തട്ടിപ്പിന് ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ പതിനഞ്ചോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സുപ്രീം കോടതി ജഡ്ജിയാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. ഇതിന് ഇയാൾ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പറവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button