Latest NewsNewsTechnology

എൽജി: ഏറ്റവും പുതിയ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് പുറത്തിറക്കി, സവിശേഷതകൾ ഇതാണ്

ദക്ഷിണ കൊറിയൻ വിപണിയിലാണ് ആൻഡ്രോയിഡ് ടാബ്‌ലെറ്റ് അവതരിപ്പിച്ചിരിക്കുന്നത്

പ്രമുഖ ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാതാക്കളായ എൽജിയുടെ ഏറ്റവും പുതിയ ടാബ്‌ലെറ്റ് വിപണിയിൽ അവതരിപ്പിച്ചു. സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തുനിന്നും എൽജി പിന്മാറുകയാണെന്ന റിപ്പോർട്ടുകൾ ടെക് ലോകത്ത് ചർച്ചാ വിഷയമായിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റവും പുതിയ ആൻഡ്രോയിഡ് ടാബ്‌ലെറ്റുമായി എൽജി രംഗത്ത് എത്തിയത്.

റിപ്പോർട്ടുകൾ പ്രകാരം, ദക്ഷിണ കൊറിയൻ വിപണിയിലാണ് ആൻഡ്രോയിഡ് ടാബ്‌ലെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 10.35 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ ടാബ്‌ലെറ്റിന് നൽകിയിട്ടുള്ളത്. സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ
ടാബ്‌ലെറ്റിന്റെ ബാറ്ററി ലൈഫ് 7,040 എംഎഎച്ച് ആണ്.

Also Read: കല്യാണതണ്ട് മാലിന്യമുക്തമാക്കി: കട്ടപ്പനയില്‍ സ്വച്ഛ് അമൃത് മഹോത്സവ്

4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് കാഴ്ചവയ്ക്കുന്നതിനോടൊപ്പം മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും. ആൻഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. റിപ്പോർട്ടുകൾ പ്രകാരം, 4,26,00 ദക്ഷിണ കൊറിയൻ വോൺ ആണ് ഈ ടാബ്‌ലെറ്റിന്റെ വില. അതേസമയം, ദക്ഷിണ കൊറിയക്ക് പുറത്ത് ഈ ടാബ്‌ലെറ്റുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button