NewsBeauty & StyleLife Style

മുഖത്ത് തേൻ പുരട്ടൂ, ഗുണങ്ങൾ ഇതാണ്

തേൻ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുമ്പോൾ ചർമ്മത്തിൽ ഈർപ്പം നിലനിൽക്കും

ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും ചർമ്മം ഭംഗിയായി നിലനിർത്താനും സഹായിക്കുന്ന ഒന്നാണ് തേൻ. ഒട്ടനവധി ആരോഗ്യഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തേൻ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. തേൻ മസാജിന്റെ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

തേൻ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുമ്പോൾ ചർമ്മത്തിൽ ഈർപ്പം നിലനിൽക്കും. ചുളിവുകൾ അകറ്റാനും മൃതകോശങ്ങൾ ഇല്ലാതാക്കാനും തേൻ സഹായകമാണ്. കൂടാതെ, തേൻ മസാജ് ആഴ്ചയിൽ മൂന്നോ നാലോ തവണ ചെയ്താൽ മുഖത്തെ പാടുകൾ ഇല്ലാതാക്കാൻ കഴിയും.

Also Read: അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി മുഹമ്മദ് റിയാസ്

മുഖക്കുരുവിനെതിരെ പ്രവർത്തിക്കാനുള്ള പ്രത്യേക കഴിവ് തേനിനുണ്ട്. മുഖക്കുരു ഉള്ള സ്ഥലങ്ങളിൽ തേൻ പുരട്ടുക. 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ വച്ചതിനുശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകാവുന്നതാണ്. മുഖക്കുരു അകറ്റുന്നതിന് പുറമേ, ബ്ലാക്ക് ഹെഡ്സുകൾ നീക്കം ചെയ്യാനും തേൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button