ചെന്നൈ: സ്‌ക്രീനിലും പുറത്തും താന്‍ ഷാറൂഖ് ഖാന്റെ ഒരു വലിയ ആരാധകനാണെന്നും ഷാറൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമെന്നും വ്യക്തമാക്കി യുവതാരം ദുല്‍ഖര്‍ സൽമാൻ. ആളുകളോട് എങ്ങനെ പെരുമാറണം, സ്ത്രീകളോട് എങ്ങനെ ഇടപെടണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ ഷാറൂഖ് ഖാന്‍ എല്ലാവര്‍ക്കും ഒരു വലിയ മാതൃകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
ഷാറൂഖ് ഖാന്‍ എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാറൂഖ് ആളുകളുമായി ഇടപെടുന്നതില്‍ ഷാറൂഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ ഷാറൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാറൂഖ് മാത്രമേ ഉണ്ടാകൂ,’ ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി.
‘ആളുകള്‍ നിറഞ്ഞ ഒരു മുറിയില്‍ പോലും ഷാറൂഖ് വളരെയധികം ശ്രദ്ധയോടെയാണ് പെരുമാറുന്നത് ആ സമയം അദ്ദേഹം നിങ്ങളോട് സംസാരിക്കുകയാണെങ്കില്‍ ആ മുറിയില്‍ നിങ്ങള്‍ മാത്രമേയുള്ളൂ എന്ന് പോലും തോന്നിപ്പോകും. ഷാറൂഖിന്റെ സിനിമകള്‍ തനിയ്ക്ക് വളരെയധികം ഇഷ്ടമാണ്. സഹോദരിയോടൊപ്പം തിയറ്ററുകളില്‍ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments