Latest NewsNewsBusiness

ഏറ്റെടുക്കൽ വിജയകരം, അംബുജ സിമന്റ്സിന്റെയും എസിസിയുടെയും ഓഹരികൾ ഇനി അദാനിക്കും സ്വന്തം

അംബുജ സിമന്റ്സിൽ 20,000 കോടി രൂപ നിക്ഷേപിക്കാൻ അദാനി പദ്ധതിയിടുന്നുണ്ട്

പുതിയ നേട്ടത്തിലേക്ക് കുതിച്ച് അദാനി ഗ്രൂപ്പ്. ഏറ്റെടുക്കൽ നടപടികൾ വിജയകരമായി പൂർത്തീകരിച്ചതോടെ അംബുജ സിമന്റ്സ് ലിമിറ്റഡിന്റെയും എസിസി സിമന്റ് ലിമിറ്റഡിന്റെയും ഓഹരികൾ ഇനി അദാനി ഗ്രൂപ്പിനും സ്വന്തമായിരിക്കുകയാണ്. കണക്കുകൾ പ്രകാരം, ഇടപാടിന് ശേഷം അദാനി ഗ്രൂപ്പിന് അംബുജ സിമന്റ്സിൽ 63.15 ശതമാനം ഓഹരികളും എസിസിയിൽ 56.69 ശതമാനം ഓഹരികളുമാണ് ഉണ്ടാവുക.

ഇരുകമ്പനിയിലെയും ഹോൾസ്മിക്സിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതിനോടൊപ്പം കമ്പനികളുടെ ഓപ്പൺ ഓഫറും ഉൾപ്പെട്ടിട്ടുണ്ട്. ഏകദേശം 6.5 ബില്യൺ ഡോളറാണ് ഓപ്പൺ മൂല്യം. അതിനാൽ, ഇത്തവണത്തേത് അദാനി ഗ്രൂപ്പിന്റെ എക്കാലത്തെയും വലിയ ഏറ്റെടുക്കലുകളിലൊന്നായി മാറിയിട്ടുണ്ട്.

Also Read: സ്പായില്‍ വെച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി

ഏറ്റെടുക്കൽ പൂർത്തീകരിച്ചതോടെ, അംബുജ സിമന്റ്സിൽ 20,000 കോടി രൂപ നിക്ഷേപിക്കാൻ അദാനി പദ്ധതിയിടുന്നുണ്ട്. വിപണിയിൽ വളർച്ച നേടാൻ അംബുജയെ സഹായിക്കുന്നതിന്റെ ഭാഗമായി വാറന്റുകളുടെ മുൻഗണനാ വിഹിതം വഴിയാണ് അബുജയിലേക്ക് കോടികൾ നിക്ഷേപിക്കുക. ഇത്തരം നിക്ഷേപത്തിന് അബുജ സിമന്റ്സിന്റെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button