Latest NewsNewsLife StyleHealth & Fitness

ക്യാൻസർ തടയാൻ ആപ്പിള്‍ തൊലി

ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ദിവസവും ഓരോ ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണേണ്ട ആവശ്യമില്ലെന്നും ഒരു ചൊല്ലുണ്ട്. ആപ്പിള്‍ നല്ലതു തന്നെ, അപ്പോള്‍ ആപ്പിള്‍ തൊലിയോ? എന്നാല്‍, ആപ്പിളിനേക്കാള്‍ ഗുണമുണ്ട് ആപ്പിളിന്റെ തൊലിയ്ക്കും. ആപ്പിള്‍ത്തൊലിയില്‍ ക്യാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ.

ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്സ് എന്ന വസ്തുവിന് ക്യാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലിവര്‍, കോളണ്‍, സ്തനങ്ങള്‍ എന്നിവിടങ്ങളില്‍ ബാധിക്കുന്ന ക്യാന്‍സറിന്റെ കലകളെ ഇവയ്ക്ക് തടയാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.

Read Also : കോഹ്‌ലിയെ ഓപ്പണറാക്കുന്നത് സംബന്ധിച്ച് വെറുതെ മണ്ടത്തരങ്ങള്‍ പറയാതിരിക്കു: ഗൗതം ഗംഭീർ

നേരത്തേ, എലികളിലുള്ള ക്യാന്‍സര്‍ കലകളുടെ വലിപ്പത്തെയും വളർച്ചയെയും ഇവയ്ക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഈ ഗുണം മനുഷ്യരിലും ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. അതിനാല്‍, ഇനിമുതല്‍ ആപ്പിള്‍ തിന്നുമ്പോള്‍ ആരും അതിന്റെ തൊലി കളയരുതേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button