
കീവ്: യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച തലസ്ഥാന നഗരമായ കീവില്‍ കൂടി സഞ്ചരിക്കവെയായിരുന്നു സംഭവം. അപകടത്തില്‍ സെലന്‍സ്കിയ്ക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ലെന്ന് പ്രസിഡന്റിന്റെ വക്താവ് സെര്‍ജി വിക്കിഫെറോവ് കൂടി വ്യക്തമാക്കി.
Read Also: മന്ത്രിമാര്‍ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രം: വി.ഡി സതീശന്
കീവില്‍ എസ്കോര്‍ട്ട് വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ച സെലന്‍സ്കിയുടെ വാഹനവ്യൂഹത്തിന് നേരെ മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു. അടിയന്തര ചികിത്സ നല്കിയ ശേഷം അദ്ദേഹത്തെ വാഹനവ്യൂഹങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആംബുലന്‍സിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ പരിശോധിച്ചുവെങ്കിലും സെലന്‍സ്കിയ്ക്ക് കാര്യമായ പരിക്കുകളൊന്നും തന്നെ ഇല്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിക്കിഫെറോവ് പറഞ്ഞു.
Post Your Comments