പ്രധാനമന്ത്രി പദത്തില്‍ രണ്ടാം ഊഴത്തിനു തുടക്കം കുറിച്ചുകൊണ്ട് ശ്രീ നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാന മന്ത്രിയായി 2019 മെയ് 30 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ജനിച്ച പ്രഥമ പ്രധാനമന്ത്രിയായ മോദി നേരത്തെ 2014 മുതല്‍ 2019 വരെ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം, 2001 ഒക്ടോബര്‍ മുതല്‍ 2014 മെയ് വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു എന്ന ബഹുമതിയും മോദിക്കു സ്വന്തമാണ്.
2014 ലെയും 2019 ലെയും പാര്‍ലമെന്റെ തെരഞ്ഞെടുപ്പുകളില്‍ ശ്രീ നരേന്ദ്ര മോദി ഭാരതീയ ജനതാ പാര്‍ട്ടിയെ നയിക്കുകയും, രണ്ടു തവണയും കേവല ഭൂരിപക്ഷം നേടി പാര്‍ട്ടിയെ റെക്കോഡ് വിജയത്തില്‍ എത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിനു മുമ്പ് ഒരു പാര്‍ട്ടി ഇതുപോലെ കേവല ഭൂരിപക്ഷം നേടിയത് 1984ലെ തെരഞ്ഞെടുപ്പില്‍ ആയിരുന്നു.
സബ്കാസാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം) എന്ന മുദ്രാവാക്യവുമായി സമഗ്രവും, വികസനോന്മുഖവും, അഴിമതി രഹിതവുമായ സമീപനത്തിലൂടെ ഭരണത്തില്‍ അടിസ്ഥാനപരമായ മാറ്റം ശ്രീ മോദി സാധ്യമാക്കുകയും ചെയ്തു.
അന്ത്യോദയ
അന്ത്യോദയ അഥവാ സേവനങ്ങളും പദ്ധതികളും സമൂഹത്തിലെ അവസാനത്തെ വ്യക്തിക്കും എത്തി എന്ന് ഉറപ്പാക്കുന്നതിനായി അതിവേഗത്തിലും, കൂടുതല്‍ സമയവും പ്രധാനമന്ത്രി ജോലി ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ റെക്കോഡ് വേഗത്തില്‍ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്തു വരുന്നു എന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു. പാവപ്പെട്ടവര്‍ക്ക് അനുകൂലമായി കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ച നിരവധി തീരുമാനങ്ങളാണ് ഇതിനു കാരണം.
ആയുഷ്മാന്‍ ഭാരത്
ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആയുഷ്മാന്‍ ഭാരത് എന്ന ചികിത്സ പദ്ധതിയാണ് ഇന്ന് ഇന്ത്യയില്‍ നടപ്പാക്കി വരുന്നത്. പാവപ്പെട്ടവരും ഇടത്തരക്കാരുമായ അമ്പതു കോടിയിലധികം ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി ഉന്നത നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ നല്‍കുന്നത്.
ഇന്ത്യയുടെ ആരോഗ്യ മേഖലയെ കുറിച്ചുള്ള വലിയൊരു പരാതി പരിഹരിക്കുന്നതാണ് ഈ പദ്ധതി എന്നാണ് ലോകത്തിലെ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന ആരോഗ്യ പ്രസിദ്ധീകരണമായ ലാന്‍സെറ്റ് ആയൂഷ്മാന്‍ പദ്ധതിയെ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിലും ആരോഗ്യ പരിരക്ഷയ്ക്ക് മുന്‍ഗണന നല്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെയും പ്രസിദ്ധീകരണം നിരീക്ഷിച്ചിട്ടുണ്ട്.
പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന
സാമ്പത്തിക ബഹിഷ്‌കരണം പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം വലിയ വിനാശ കാരണമാണെന്നു മനസിലാക്കിയ പ്രധാനമന്ത്രി ഓരോ ഇന്ത്യക്കാരനും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന ആരംഭിച്ചു. ഇന്ന് രാജ്യമെമ്പാടും 35 കോടിയിലധികം ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ വഴി ബാങ്കുമായി ബന്ധമില്ലാത്തവരെ ബാങ്കുമായി ബന്ധിപ്പിച്ചു എന്നു മാത്രമല്ല, ശാക്തീകരണത്തിനുള്ള മറ്റ് അവസരങ്ങള്‍ അവര്‍ക്കു മുന്നില്‍ തുറക്കുകയും ചെയ്തു.
ജന്‍ ധന്‍ പദ്ധതിയില്‍ നിന്നും ഒരു പടി കൂടി കടന്ന് ശ്രീ മോദി ജന സുരക്ഷയിലൂടെ സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് പെന്‍ഷന്‍ പദ്ധതികള്‍ക്കും പ്രാമുഖ്യം നല്കി. ജാം(ജെ എ എം) ത്രിത്വം (ജന്‍ധന്‍ – ആധാര്‍- മൊബൈല്‍) വഴി ഇടനിലക്കാരെ ഒഴിവാക്കി സാങ്കേതിക വിദ്യയിലൂടെ സുതാര്യതയും വേഗവും അദ്ദേഹം ഉറപ്പാക്കി.
പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജന
പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജന വഴി ആദ്യം തന്നെ ഇന്ത്യയിലെ അസംഘടിത വിഭാഗത്തിലെ 42 കോടിയിലധികം ജനങ്ങള്‍ക്ക് പെന്‍ഷന്‍ പരിരക്ഷ അദ്ദേഹം ഉറപ്പാക്കി. 2019ലെ തെരെഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു ശേഷമുള്ള ബിജെപി ഗവണ്‍മെന്റിന്റെ പ്രഥമ മന്ത്രിസഭാ യോഗത്തില്‍ തന്നെ കച്ചവടക്കാര്‍ക്കും അദ്ദേഹം സമാന പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു..
പ്രധാന്‍ മന്ത്രി ഉജ്വല്‍ യോജന
2016ല്‍ ആരംഭിച്ച പ്രധാന്‍ മന്ത്രി ഉജ്വല്‍ യോജന പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കി വരുന്നു. ഏഴു കോടിയോളം വരുന്ന ഭൂരിഭാഗവും സ്ത്രീകളായ ഗുണഭോക്താക്കളുടെ അടുക്കളകളെ ധൂമരഹിതമാക്കിയ മുഖ്യ പരിഷ്‌കാരമായി ഇതിനെ കാണുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം 70 വര്‍ഷം കഴിഞ്ഞിട്ടും വെളിച്ചം എത്തി നോക്കാതിരുന്ന 18000 ഗ്രാമങ്ങളില്‍ ഇന്ന് വൈദ്യുതി എത്തി.
ഇന്ത്യയില്‍ ഭവനരഹിതരായി ആരും ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ശ്രീ മോദി ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി 2014 – 2019 കാലഘട്ടത്തില്‍ 1.25 കോടി ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 2022 ഓടെ എല്ലാവര്‍ക്കും ഭവനം എന്ന സ്വപ്നം അതിവേഗത്തില്‍ സാക്ഷാത്ക്കരിക്കുന്നതിനായി ബാക്കി വീടുകളുടെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു.
പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി
രാജ്യത്തെ കാര്‍ഷിക മേഖലയെ ശ്രീ നരേന്ദ്രമോദി ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു. 2019 ലെ ഇടക്കാല ബജറ്റില്‍ കൃഷിക്കാര്‍ക്കായി ഗവണ്‍മെന്റ് പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിക്കുകയുണ്ടായി. കേവലം മൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍ 2019 ഫെബ്രുവരി 24 ന് പദ്ധതി തുടങ്ങുകയും അന്നു മുതല്‍ കൃത്യ ഗഡുക്കളായി തുക വിതരണം ആരംഭിക്കുകയും ചെയ്തു. പ്രധാന മന്ത്രി മോദിയുടെ രണ്ടാം ഊഴത്തിലെ പ്രഥമ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ രാജ്യത്തെ എല്ലാ കൃഷിക്കാരെയും ഉള്‍പ്പെടുത്താനും തീരുമാനിച്ചു. നേരത്തെ അഞ്ച് ഏക്കര്‍ വരെ ഭൂമിയുള്ളവര്‍ക്കു മാത്രമായി ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തെ കൃഷിക്കാരുടെ ക്ഷേമത്തിനായി ഇന്ത്യ ഗവണ്‍മെന്റ് പ്രതിവര്‍ഷം 87000 കോടി രൂപയാണ് ചെലവഴിക്കുന്നത്.
സ്വഛ് ഭാരത് മിഷന്‍
മഹാത്മ ഗാന്ധിയുടെ ജന്മ വാര്‍ഷികമായ 2014 ഒക്ടോബര്‍ 2 ന് രാജ്യമെമ്പാടുമുള്ള ശുചിത്വ പരിപാലത്തിനായി സ്വഛ് ഭാരത് മിഷന്‍ എന്ന ജനകീയ പ്രസ്ഥാനത്തിനു പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഈ മുന്നേറ്റത്തിന്റെ സ്വാധീനവും വ്യാപ്തിയും ചരിത്രമായി. 2014 ല്‍ 38 ശതമാനമായിരുന്ന പൊതു ശുചിത്വ വ്യാപനം ഇന്ന് 99 ശതമാനമാണ്. നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വെളിയിട വിസര്‍ജ്ജന വിമുക്ത മേഖലകളായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഗംഗാ ശുചീകരണത്തിനും അവശ്യ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.
ലോകാരോഗ്യ സംഘടന പോലും സ്വഛ്ഭാരത് മിഷനെ അഭിനന്ദിക്കുകയും അത് മൂന്നു ലക്ഷം ജീവനുകളെ രക്ഷപ്പെടുത്തും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഉഡാന്‍ പദ്ധതി
പരിവര്‍ത്തനത്തിലേയ്ക്കുള്ള പ്രധാന മാര്‍ഗ്ഗം ഗതാഗതമാണ് എന്ന് ശ്രീ മോദി വിശ്വസിക്കുന്നു. അതിനാലാണ് ഇന്ത്യ ഗവണ്‍മെന്റ് കൂടുതല്‍ ദേശീയ പാതകള്‍, റെയില്‍ പാതകള്‍, വിവര പാതകള്‍, ജലപാതകള്‍ തുടങ്ങി പുതു തലമുറ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിച്ചു വരുന്നത്. ഉഡാന്‍ പദ്ധതി വ്യോമസഞ്ചാര മേഖലയെ കൂടുതല്‍ ജനസൗഹൃദമാക്കുകയും ഗതാഗതത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.
മെയ്ക്ക് ഇന്‍ ഇന്ത്യ
മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം ആരംഭിക്കുക വഴി ഇന്ത്യയെ പ്രധാന മന്ത്രി മോദി അന്താരാഷ്ട്ര നിര്‍മ്മാണത്തിന്റെ ഊര്‍ജ്ജ നിലയമാക്കി മാറ്റി. ഈ പരിശ്രമങ്ങള്‍ വിപ്ലവകരമായ ഫലങ്ങളിലേയ്ക്കാണ് രാജ്യത്തെ നയിച്ചത്. ഉദാഹരണത്തിന് 2014 ല്‍ രാജ്യത്ത് രണ്ടു മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത്, ഇപ്പോള്‍ 122 യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. വ്യവസായം ആയാസരഹിതമാക്കുന്നതിന് ഇന്ത്യ നിര്‍ണായകമായ പുരോഗതി കൈവരിച്ചു കഴിഞ്ഞു.
ജിഎസ്ടി
2017 ല്‍ ചരിത്രമായി മാറിയ ഒരു പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് ചരക്കു സേവന നികുതി രാജ്യത്ത് നടപ്പിലാക്കി. ഒരു രാഷ്ട്രം ഒരു നികുതി എന്ന ദീര്‍ഘ കാല സ്വപ്നമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായത്.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ
പെണ്‍കുട്ടികളുടെ സംരക്ഷണത്തിനു ,ശാക്തീകരണത്തിനും വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ‘ബേട്ടി ബച്ചാവോ’ ബേട്ടി ‘പഠാവോ’. 2014 ഒക്ടോബര്‍ മാസത്തിലാണ് ‘ബേട്ടി ബച്ചാവോ’ ബേട്ടി ‘പഠാവോ’ ഇന്ത്യയില്‍ നടപ്പിലാക്കിയത്. സ്ത്രീകളും കുട്ടികളുടെ വികസന മന്ത്രാലയവും,ആരോഗ്യവും ,കുടുംബക്ഷേമവും,മന്ത്രാലയവും,മാനവവിഭവശേഷി മന്ത്രാലയവും ഒന്നിച്ച് നടപ്പാക്കുന്ന പദ്ധതിയാണ്.
2015 ജനുവരി 22നാണ് ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ ബിജെപിയുടെ അഭിമാനപദ്ധതിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ കുറഞ്ഞുവരുന്ന പെണ്‍ശിശുജനനനിരക്ക് വര്‍ധിപ്പിക്കുക, പെണ്‍കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്.
Post Your Comments