കൊച്ചി: റോഡ് തകര്‍ന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി. ആലുവ- പെരുമ്പാവൂര്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്നാണ് ഹൈക്കോടതി വിശദീകരണം തേടിയത് . ഒരുമാസം മുന്‍പ് നന്നാക്കിയ റോഡ് തകര്‍ന്നത് എങ്ങനെയെന്നതില്‍ വിശദീകരണം നല്‍കാന്‍ ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിച്ചു. വിജിലന്‍സിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റോഡില്‍ റീ ടാറിങ് നടത്തിയിട്ട് അഞ്ചു വര്‍ഷത്തിലധികമായി.
ധനവകുപ്പ് പ്രത്യേകഫണ്ട് അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയ 17 കിലോമീറ്റര്‍ റോഡില്‍ കുഴികള്‍ രൂപപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍നിന്ന് തോട്ടുമുഖം സ്വദേശിയായ എഴുപതുകാരനും കൊച്ചുമകളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അതേസമയം, സംസ്ഥാനത്തെ റോഡുകളില്‍ കുഴികള്‍ ഉണ്ടാകാന്‍ കാരണം കേരളത്തിന്റെ കാലാവസ്ഥ മാറ്റം ആണെന്ന വാദവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്ത് വന്നു.
Post Your Comments