ആലപ്പുഴ: തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കൽ നടപടികൾ ഇന്നാരംഭിക്കും. മുൻകരുതലുകൾ സ്വീകരിച്ചാണ് പൊളിക്കൽ നടപടികൾ. പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠന റിപ്പോർട്ട് കളക്ടർക്ക് നൽകി.
2020 ജനുവരിയിലാണ് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവ് വന്നത്.
പാണാവള്ളി പഞ്ചായത്തിന് കീഴിലെ നെടിയതുരുത്തിൽ 24 ഏക്കറിലായി പണി കഴിപ്പിച്ച കാപ്പിക്കോ റിസോർട്ട് പൊളിച്ച് ദ്വീപ് പഴയ സ്ഥിതിയിലാക്കാനാണ് സുപ്രീം കോടതി വിധി. 54 വില്ലകൾ അടക്കം 72 കെട്ടിടങ്ങളുണ്ട്. കെട്ടിടം പൊളിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ കായലിൽ വീഴരുത് കോടതി കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments