ടെക് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഐഫോൺ 14 സീരീസിനോട് ഇന്ത്യക്കാർക്ക് പ്രിയമേറുന്നു. ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ഉപഭോക്താക്കളിൽ മികച്ച പ്രതികരണമാണ് ഐഫോൺ 14 ന് ലഭിക്കുന്നത്. മിക്ക രാജ്യങ്ങളിലും ബുക്കിംഗുകളുടെ എണ്ണം കൂടിയതോടെ സ്റ്റോക്ക് തീർന്നിട്ടുണ്ട്. ഇത്തവണ ഐഫോൺ 14 ന് പുറമേ, ആപ്പിൾ വാച്ച് സീരീസ് 8, എയർപോഡ്സ് പ്രോ 2 എന്നിവയും പുറത്തിറക്കിയിട്ടുണ്ട്.
ഐഫോൺ 14 ന്റെ പ്രീ ഓർഡറുകൾ ആരംഭിച്ച ഘട്ടത്തിൽ, ചില സ്ഥലങ്ങളിലെ ആപ്പിൾ സ്റ്റോർ സെർവറുകൾ പ്രവർത്തന രഹിതമായിരുന്നു. എന്നാൽ, ഈ സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റ് അടക്കം വീണ്ടും നിശ്ചലമായി തുടങ്ങി. ഈ പ്രശ്നം ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെ വെബ്സൈറ്റുകളെയും ബാധിച്ചിട്ടുണ്ട്. സാധാരണയായി പുതിയ ഐഫോണുകൾ വിതരണം ചെയ്യുന്ന ഘട്ടങ്ങളിൽ ആപ്പിൾ വെബ്സൈറ്റുകൾ നിശ്ചലമാകാറുണ്ട്.
Also Read: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വധശ്രമത്തെ അതിജീവിച്ചു: റിപ്പോര്‍ട്ട്
ഇത്തവണ നിരവധി ഉൽപ്പന്നങ്ങൾ പുറത്തിറക്കിയതോടെ ഉപഭോക്താക്കളുടെ വൻ തിരക്കാണ് ഓൺലൈൻ സ്റ്റോറുകളിൽ അനുഭവപ്പെടുന്നത്. ഭൂരിഭാഗം പേരും വെബ്സൈറ്റ് ലോഡ് ചെയ്യുന്നില്ല എന്ന പ്രശ്നമാണ് ഉന്നയിച്ചിട്ടുള്ളത്. അതേസമയം, വെബ്സൈറ്റിലെ പ്രശ്നത്തെ കുറിച്ച് ആപ്പിൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Post Your Comments