രാജ്യത്ത് ക്ഷീര മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാകാൻ സാധ്യത. 2027 ഓടെ പാൽ ഉൽപ്പാദന വിപണി രണ്ടു മടങ്ങ് വർദ്ധിച്ച് 30 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് വിലയിരുത്തൽ. പാലിനു പുറമേ, പാലുൽപ്പന്നങ്ങളുടെയും ഉൽപ്പാദനം കൂടിയേക്കും. ആഭ്യന്തര വളർച്ചയോടൊപ്പം ആഗോള ഉൽപ്പാദനത്തിലും മുന്നേറുക എന്നതാണ് ക്ഷീര മേഖലയുടെ ലക്ഷ്യം. നിലവിൽ, ആഗോള പാൽ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ പങ്ക് 23 ശതമാനം മാത്രമാണ്. അടുത്ത 25 വർഷത്തിനുള്ളിൽ ഇത് 45 ശതമാനമായി ഉയർത്താനാണ് പദ്ധതി.
കണക്കുകൾ പ്രകാരം, ഏകദേശം എട്ടു കോടിയിലധികം കർഷകരാണ് ക്ഷീര മേഖലയിൽ നിന്നും വരുമാനം നേടുന്നത്. 2021 ൽ ഇന്ത്യൻ ഡയറിയുടെ വലിപ്പം 13 ട്രില്യൺ രൂപ മാത്രമാണ്. 2027 ഓടെ 30 ട്രില്യൺ രൂപയിലെത്തുമെന്നാണ് വിലയിരുത്തൽ. അതേസമയം, 2021 ൽ രാജ്യത്ത് നിന്നും 210 ദശലക്ഷം ടൺ പാൽ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. 2025 ഓടെ ഉൽപ്പാദനം 628 ദശലക്ഷം ടണ്ണായാണ് ഉയർത്തുക. കൂടാതെ, അടുത്ത 25 വർഷത്തിനുള്ളിൽ പാലിന്റെ ആവശ്യം 517 ദശലക്ഷം ടണ്ണായി വർദ്ധിക്കും.
Also Read: ഒ.എൽ.എക്സ് വഴി ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളിൽ നിന്നും പണം തട്ടി : യുവാവ് അറസ്റ്റിൽ
Post Your Comments