സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ എൽഐസി അവതരിപ്പിച്ച പ്ലാനുകളിൽ ഒന്നാണ് സരൾ പെൻഷൻ പ്ലാൻ. ഒറ്റത്തവണ വലിയ തുക നിക്ഷേപിക്കുന്നതിലൂടെ വർഷംതോറും 50,000 രൂപ വരെ പെൻഷൻ വാങ്ങാനുള്ള അവസരമാണ് എൽഐസി ഒരുക്കുന്നത്. ഈ നിക്ഷേപ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം.
സരൾ പ്ലാൻ മുഖാന്തരം നിക്ഷേപകന് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുക, പ്രീമിയം അടയ്ക്കുന്ന രീതി എന്നിവ തിരഞ്ഞെടുക്കാൻ സാധിക്കും. ഒറ്റതവണ തുക നിക്ഷേപിക്കുന്നതിലൂടെ കാലാവധി പൂർത്തിയായാൽ നിക്ഷേപകന്റെ സൗകര്യാർത്ഥം മാസം, ത്രൈമാസം, അർദ്ധ വാർഷികം, വാർഷികം എന്നിങ്ങനെയുള്ള കാലയളവിൽ പെൻഷൻ തുക വാങ്ങാൻ സാധിക്കും.
Also Read: പുതിയ വിപണന വർഷത്തിൽ പഞ്ചസാര കയറ്റുമതി ചെയ്യാനൊരുങ്ങി കേന്ദ്രം
40 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുക. നിക്ഷേപകന് 60 വയസ് പൂർത്തിയായാൽ പെൻഷൻ ലഭിച്ചു തുടങ്ങും. ഒറ്റത്തവണ 10 ലക്ഷം രൂപ പ്രീമിയം അടയ്ക്കുന്നവർക്കാണ് പ്രതിവർഷം 52,500 രൂപ പെൻഷനായി ലഭിക്കുക. അതേസമയം, പെൻഷന് പരമാവധി പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അതിനാൽ, പോളിസിയുടമ ജീവിച്ചിരിക്കുന്നത് വരെ മാസംതോറും പെൻഷൻ ലഭിക്കുന്നതാണ്.
Post Your Comments