അഹമ്മദാബാദ്: കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് ഗുജറാത്ത് തീരത്ത് നിന്ന് പിടികൂടി. 200 കോടിയുടെ ലഹരി വസ്തുക്കളുമായി എത്തിയ പാക് ബോട്ടാണ് പിടിയിലായത്. ഗുജറാത്തിലെ കച്ച് തീരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് 40 കിലോ ഹെറോയിനുമായി ബോട്ട് എത്തിയത്. കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന പാക് പൗരന്മാരേയും പിടികൂടിയിട്ടുണ്ട്.
നേരത്തേയും പാകിസ്ഥാനില്‍ നിന്ന് ഗുജറാത്ത് തീരം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് തടഞ്ഞിട്ടുണ്ട്. അല്‍ തയ്യസ എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ആറ് പാക് പൗരന്മാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ തീരത്തെത്തിച്ച ശേഷം കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം.
Post Your Comments