
മാള: കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. താഴെക്കാട് കണ്ണിക്കര കൊടിയൻ വീട്ടിൽ ജോയൽ (22), പുത്തൻചിറ മതിയത്ത്കുന്ന് വാതുക്കാടൻ ക്രിസ്റ്റി (22) എന്നിവരെയാണ് മാള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
എക്സൈസ് ഇൻസ്പെക്ടർ കെ. മണികണ്ഠന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പുത്തൻചിറ മതിയത്ത് കുന്നിൽ നിന്ന് 50 ഗ്രാം കഞ്ചാവുമായി ക്രിസ്റ്റിയെ അറസ്റ്റ് ചെയ്തത്. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ ക്രിസ്റ്റിക്ക് കഞ്ചാവ് നൽകിയത് ജോയൽ ആണെന്ന് കണ്ടെത്തുകയായിരുന്നു. തുമ്പൂരിലെ വാടകവീട്ടിൽ നിന്നാണ് 400 ഗ്രാം കഞ്ചാവുമായി ജോയലിനെ അറസ്റ്റ് ചെയ്തത്. ജോയലിനെതിരെ ആളൂർ പൊലീസ് സ്റ്റേഷനിൽ മൂന്ന് ക്രിമിനൽ കേസുകളും വടക്കാഞ്ചേരി എക്സൈസിൽ കഞ്ചാവ് കേസും നിലവിലുണ്ട്. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇവർ വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രിവന്റീവ് ഉദ്യോഗസ്ഥന്മാരായ എ.എസ്. പ്രമോദ്, പി.കെ. സുനിൽ, പി.ആർ. സുനിൽകുമാർ, സന്തോഷ് ബാബു, ശബരിനാഥ്, പി.എസ്. രജിത, കെ.എസ്. കാവ്യ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments