Latest NewsKeralaNews

ഓണം വാരാഘോഷത്തിന് കൊടിയിറങ്ങി

തിരുവനന്തപുരം: ഒരാഴ്ചക്കാലം അനന്തപുരിയുടെ കണ്ണും മനസും നിറച്ച വർണാഭമായ ഓണക്കാഴ്ചകൾ കൊടിയിറങ്ങി. സമാപന സമ്മേളനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷനായി. ഏതു പ്രതിസന്ധിയിലും കേരളം ഒരുമിച്ച് നിന്നാൽ അത്ഭുതങ്ങൾ സാധ്യമാകുമെന്ന് ഈ ഓണാഘോഷം തെളിയിച്ചതായും അടുത്ത വർഷത്തെ ഓണാഘോഷം ലോക ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ വിദേശികളുൾപ്പെടെ എത്തുന്ന രീതിയിൽ മികവുറ്റതാക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also: നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചടി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

ജാതിമതഭേദമന്യേ എല്ലാവരും ഒരുപോലെ ആഘോഷിച്ച ഇത്തവണത്തെ ഓണം ഏകോപനത്തിന്റെ ഉത്സവം കൂടിയായെന്ന് ചടങ്ങിൽ മുഖ്യ അതിഥിയായ ചലച്ചിത്ര നടൻ ആസിഫ് അലി പറഞ്ഞു. ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ പോലും ഒത്തൊരുമയോടെ ആഘോഷിക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും ഇത്തരത്തിലുള്ള ആഘോഷം സംഘടിപ്പിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായും ആസിഫ് അലി പറഞ്ഞു.

ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടറായ കലാകൗമുദിയിലെ അരുൺകുമാർ ബി വിയ്ക്കും മികച്ച ഫോട്ടോഗ്രാഫറായ മെട്രോ വാർത്തയിലെ കെ ബി ജയചന്ദ്രനും മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്‌കാരങ്ങൾ നൽകി. സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദി ന്യു ഇന്ത്യൻ എക്സ്പ്രസിനും മികച്ച കവറേജിനുള്ള പുരസ്‌കാരം മെട്രോ വാർത്തയ്ക്കും മന്ത്രി വി ശിവൻകുട്ടി നൽകി.

ദൃശ്യ മാദ്ധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടറായ മീഡിയ വണ്ണിലെ ഷിജോ കുര്യനും മികച്ച ക്യാമറാമാനായി തെരഞ്ഞെടുക്കപ്പെട്ട 24 ന്യൂസിലെ സിറിൽ ഡി ലെസ്ലിക്കും ആസിഫ് അലി പുരസ്‌കാരങ്ങൾ നൽകി . സമഗ്ര കവറേജിനുള്ള ഓൺലൈൻ മീഡിയ പുരസ്‌കാരം ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിന് ഡി കെ മുരളി എംഎൽഎയും എഫ് എം റേഡിയോക്കുള്ള പുരസ്‌കാരം റെഡ് എഫ് എം ന് ഐ ബി സതീഷ് എം.എൽഎയും സമ്മാനിച്ചു.

Read Also: സാംസ്‌ക്കാരിക ഘോഷയാത്ര: മത്സ്യബന്ധന, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ ഫ്ളോട്ടുകൾക്ക് അവാർഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button