കൊച്ചി: ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 11:30 യോടെയാണ് സംഭവം.
Read Also : മന്ത്രിമാരുടെ വിദേശയാത്രകള്‍ ഒഴിവാക്കാനാകാത്തത് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍
സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് അരമണിക്കൂറോളം ട്രെയിൻ സ്റ്റേഷനിൽ പിടിച്ചിട്ടു.
ട്രെയിനിന്‍റെ ഏറ്റവും മുൻഭാഗത്തുള്ള ഡിസേബിൾഡ് കോച്ചിലാണ് മൃതദേഹം കണ്ടത്. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം ആണ് ട്രെയിനിൽ കണ്ടെത്തിയത്.
Post Your Comments