പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ഇനി നവി ടെക്നോളജീസും. റിപ്പോർട്ടുകൾ പ്രകാരം, മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ നിന്നും പ്രാഥമിക ഓഹരി വിൽപ്പനക്കുള്ള അനുമതി ലഭിച്ചു. ഐപിഒയിലൂടെ 3,350 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. മുൻപ് നവി ടെക്നോളജിസിന്റെ സഹസ്ഥാപനമായ ചൈതന്യ ഇന്ത്യ ക്രെഡിറ്റിലൂടെ ബാങ്കിംഗ് ലൈസൻസിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും റിസർവ് ബാങ്ക് അവ തള്ളുകയായിരുന്നു.
2022 മാർച്ച് മാസത്തിലാണ് സെബിക്ക് മുമ്പാകെ ഐപിഒയ്ക്കുള്ള ഡ്രാഫ്റ്റ് നവി ടെക്നോളജീസ് സമർപ്പിച്ചത്. ഐപിഒയിൽ ഓഫർ ഫോർ സെയിൽ ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഫിൻടെക് സ്റ്റാർട്ടപ്പായ നവി ടെക്നോളജീസിൽ സച്ചിൻ ബൻസാലിന് 97.39 ശതമാനം ഓഹരിയാണ് ഉള്ളത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിന്റെ സ്ഥാപകരിൽ ഒരാളാണ് സച്ചിൻ ബൻസാൽ.
Also Read: കോഴിക്കോട് 12 വയസുകാരനെ തെരുവ് നായ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക നവി ഫിൻസർവ്, നവി ജനറൽ ഇൻഷുറൻസ് എന്നിവയ്ക്ക് വേണ്ടിയാണ് പ്രധാനമായും വിനിയോഗിക്കുക. 2018 ലാണ് നവി പ്രവർത്തനമാരംഭിച്ചത്.
Post Your Comments