അടിവയറ്റിലെ മസിലുകള്‍ക്ക് ശക്തി പകരാന്‍ സഹായിക്കുന്ന ഒരു യോഗാ സ്ഥിതിയാണ് നൗകാസനം. ബോട്ടിന്റെ ആകൃതിയില്‍ ശരീരം ക്രമീകരിച്ചു ചെയ്യുന്ന യോഗയാണിത്. വയറിലെ കൊഴുപ്പ് ഇല്ലാതാക്കി പുറത്തേക്ക് ചാടിയ വയര്‍ ഒതുക്കിയെടുക്കാന്‍ ഏറ്റവും ഫലപ്രദമായ ഒരു വ്യായാമമാണിത്.
നൗകാസനം ചെയ്യുന്ന വിധം
നിലത്ത് മലര്‍ന്നു കിടക്കുക. കൈകള്‍ ശരീരത്തിനിരുവശവുമായി വയ്ക്കുക
ഉള്ളിലേക്ക് ആഴത്തില്‍ ശ്വാസമെടുക്കുക, ശ്വാസം വെളിയിലേക്ക് വിട്ടുകൊണ്ട് ഇരുകാലുകളും തറയില്‍ നിന്ന് ഏതാനും ഇഞ്ച് മുകളിലേക്ക് ഉയര്‍ത്തുക.
അരയ്ക്കു മുകളിലുള്ള ശരീരഭാഗവും മുകളിലേക്ക് ഉയര്‍ത്തുകയും കൈകള്‍ നീട്ടി കാല്‍പ്പാദങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഈ നിലയില്‍, 15 മുതല്‍ 30 സെക്കന്‍ഡ് നേരം തുടരുക. ആയാസരഹിതമായി ശ്വാസോച്ഛ്വാസം നടത്തുക. കൈകള്‍ തറയ്ക്ക് സമാന്തരമായിരിക്കണം.
ശ്വാസം പുറത്തേക്കുവിട്ടുകൊണ്ട് പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുക. ഈ സ്ഥിതി 4 മുതല്‍ 5 തവണ വരെ ആവര്‍ത്തിക്കുക.
നൗകാസനത്തില്‍ നില്‍ക്കുമ്പോള്‍ ശ്വാസോച്ഛ്വാസം സ്വാഭാവിക രീതിയില്‍ നടത്തണം.
Read Also : നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു
കൈകകള്‍ തറയ്ക്ക് സമാന്തരമായോ നെഞ്ചില്‍ പിണച്ചുവച്ച സ്ഥിതിയിലോ ആകാം. കഴുത്ത്, തുടകള്‍, ഇടുപ്പ്, തോള്‍ എന്നിവിടങ്ങളിലെ പേശികള്‍ക്ക് ശക്തി പകരുന്നതിനും ഈ ആസനം സഹായിക്കും. ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുന്ന ഈ ആസനം ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഗുണകരമാണ്. കരള്‍, പാന്‍ക്രിയാസ്, ശ്വാസകോശങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുന്നതിനും ഇത് സഹായകമാണ്. പിരിമുറുക്കം കുറയ്ക്കുന്നതിനും ആഴത്തിലുള്ള റിലാക്സേഷനും ഇത് പ്രയോജനപ്പെടുന്നു. രക്തസമ്മര്‍ദ്ദമുള്ളവര്‍, ആർത്രൈറ്റിസ്, നടുവേദന, മൈഗ്രേന്‍, തലവേദന, ഹെര്‍ണിയ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഈ ആസനം ചെയ്യുന്നത് വിദഗ്ധ നിര്‍ദ്ദേശമനുസരിച്ചായിരിക്കണം.
Post Your Comments