ഔറംഗബാദ് : പിതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യൂട്യൂബറായ യുവതിയെ ട്രെയിനില്‍ നിന്ന് കണ്ടെത്തി. മദ്ധ്യപ്രദേശ് സ്വദേശിനി കാവ്യ യാദവാണ് വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഇഥാര്‍സി സ്റ്റേഷനില്‍ വച്ചാണ് പതിനാറുകാരിയായ കാവ്യ യാദവിനെ വീട്ടുകാര്‍ കണ്ടെത്തിത്.
Read Also: വ്യാപക നാശം വിതച്ച് മിന്നല്‍ ചുഴലി: നിരവധി മരങ്ങള്‍ കടപുഴകി
അച്ഛന്‍ വഴക്കു പറഞ്ഞതിലുള്ള മനോവിഷമത്തില്‍ കാവ്യ വീട് വിട്ടു ഇറങ്ങുകയായിരുന്നു. ഇതിന് പിന്നാലെ മാതാപിതാക്കള്‍ കാവ്യയെ അന്വേഷിച്ച് ഇറങ്ങിയിരുന്നു. ഒപ്പം കാവ്യ വീട് വിട്ടശേഷം തിരികെ കണ്ടെത്തുന്നത് വരെയുള്ള സംഭവങ്ങള്‍ മാതാപിതാക്കള്‍ യൂ ട്യൂബില്‍ തല്‍സമയം ടെലികാസ്റ്റ് ചെയ്തു.
മകളെ പറ്റിയുള്ള പേടിയും ആശങ്കയുമാണ് മാതാപിതാക്കള്‍ ലൈവ് സ്ട്രീം ചെയ്തത്. 44ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂ ട്യൂബ് ചാനലാണ് കാവ്യയുടേത് . ചാനലിന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് അമ്മയാണ്. ഈ ചാനലിലാണ് മകളെ കണ്ടെത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ സഹായം അഭ്യര്‍ത്ഥിച്ചത്. രാത്രി മുതല്‍ മകളെ അന്വേഷിക്കുകയാണ്. ഇതുവരെ കണ്ടെത്താന്‍ ആയില്ല. അവളെ കണ്ടെത്താന്‍ സഹായിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് മാതാപിതാക്കള്‍ വീഡിയോയില്‍ എത്തിയത്.
ലൈവ് ആയി സ്ട്രീം ചെയ്ത ദൃശ്യങ്ങള്‍ 38 ലക്ഷം പേരാണ് തല്‍സമയം കണ്ടത്. കൂടാതെ പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന് ചൂണ്ടിക്കാട്ടി ദമ്പതികള്‍ ഔറംഗബാദ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കാവ്യയുടെ ചിത്രം റെയില്‍വേ പോലീസിനും കൈമാറിയിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് കാവ്യയെ കണ്ടെത്തിയ ഇഥാര്‍സി സ്റ്റേഷന്‍.
Post Your Comments