MollywoodLatest NewsKeralaNewsEntertainment

നെറ്റ്ഫ്ളിക്സിനെതിരെ ​ഗുരുതര ആരോപണവുമായി തല്ലുമാല അണിയറ പ്രവര്‍ത്തകര്‍

നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന 'തല്ലുമാല'യുടെ സബ്‌ ടൈറ്റില്‍ വെട്ടി നശിപ്പിച്ചെന്നാണ് ആരോപണം

തിയറ്ററില്‍ വന്‍ വിജയമായ ടൊവിനോ തോമസ് ചിത്രം തല്ലുമാല നെറ്റ്ഫ്ളിക്സില്‍ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. എന്നാൽ, നെറ്റ്ഫ്ളിക്സിനെതിരെ ​ഗുരുതര ആരോപണമുയർത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന ‘തല്ലുമാല’യുടെ സബ്‌ ടൈറ്റില്‍ വെട്ടി നശിപ്പിച്ചെന്നാണ് ആരോപണം. ചിത്രത്തിന്റെ സബ് ടൈറ്റില്‍ തയാറാക്കിയ സബ്ടൈറ്റില്‍ ആര്‍ട്ടിസ്റ്റാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

read also: കണ്ണൂർ മെഡിക്കൽ കോളേജ് വികസനത്തിന് 20 കോടി: മന്ത്രി വീണാ ജോർജ്

ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരി അപ്രൂവ് ചെയ്തതിനു ശേഷമാണ് ഇം​ഗ്ലീഷ് സബ്ടൈറ്റില്‍ നെറ്റ്ഫ്ളിക്സിന് അയച്ചത്. എന്നാല്‍ ഇപ്പോള്‍ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്നത് വെട്ടിച്ചുരുക്കി വെള്ളം ചേര്‍ത്തു നശിപ്പിച്ച സബ്ടൈറ്റിലാണ്. പ്രത്യേകിച്ച്‌ പാട്ടുകളിലെ വെട്ടിച്ചുരുക്കല്‍ ആത്മാവ് നഷ്ടപ്പെടാന്‍ കാരണമായെന്നും കുറിപ്പിൽ പറയുന്നു.

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയിൽ കല്യാണി പ്രിയദര്‍ശനാണ് നായിക. ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button