Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsMobile PhoneTechnology

വിപണി കീഴടക്കാൻ IQOO Z6 Lite 5G സ്മാർട്ട്ഫോണുകൾ ഉടൻ പുറത്തിറക്കും

6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിപണിയിൽ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ IQOO. റിപ്പോർട്ടുകൾ പ്രകാരം, IQOO Z6 Lite 5G സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കുന്നത്. സെപ്തംബർ 14 ന് വിപണിയിലെത്തുന്ന ഈ സ്മാർട്ട്ഫോണുകളിൽ നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫീച്ചറുകൾ പരിചയപ്പെടാം.

6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. എച്ച്ഡിആർ10+ സപ്പോർട്ടും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 778ജി എസ്ഒസി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4,700 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ, പുതിയ മാറ്റങ്ങൾ ഇങ്ങനെ

64 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 23,999 രൂപയും, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 24,999 രൂപയുമാണ് വില. അതേസമയം, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റ് 28,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button