പലരെയും അലട്ടുന്ന ചർമ്മ പ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. എണ്ണമയമുള്ള ചർമ്മവും തെറ്റായ ആഹാര ക്രമവും പലപ്പോഴും മുഖക്കുരു വർദ്ധിക്കാൻ കാരണമാകാറുണ്ട്. പോഷകങ്ങൾ അടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും. എന്നാൽ, ചില ഭക്ഷണങ്ങളോട് പൂർണമായും ‘നോ’ പറയണം. അത്തരത്തിലുള്ള ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ഉരുളക്കിഴങ്ങ്, മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ, വെളുത്ത റൊട്ടി എന്നിവ ധാരാളം അളവിൽ കഴിക്കുന്നത് മുഖക്കുരു വർദ്ധിക്കാൻ ഇടയാക്കും. ഇത്തരം ഭക്ഷണങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ, ചർമ്മത്തിൽ കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ കാരണമാകും. അതിനാൽ, ഉയർന്ന ഗ്ലൈസമിക് സൂചികയുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക.
Also Read: കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് : 12 കാരിക്ക് തലയ്ക്ക് പരിക്ക്
ശരീരത്തിൽ കഫീനിന്റെ അളവ് കൂടിയാൽ മുഖക്കുരു ഉണ്ടാകും. കഫീൻ ഉയർന്ന അളവിൽ ശരീരത്തിൽ എത്തുമ്പോൾ കോർട്ടിസോൾ അമിതമായി ഉൽപ്പാദിപ്പിക്കുകയും ചർമ്മത്തിൽ എണ്ണമയം കൂടുകയും ചെയ്യും. കൂടാതെ, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ശരീരത്തെ പ്രതികൂലമായി ബാധിക്കാനുളള സാധ്യത വളരെ കൂടുതലാണ്.
Post Your Comments