തിരുവനന്തപുരം: കേരളത്തില്‍ മൂന്നാം തവണയും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി. ഇപ്പോഴത്തെ നില നോക്കിയാൽ പിണറായി സർക്കാർ തന്നെ മൂന്നാമതും അധികാരത്തിൽ വരുമെന്നാണ് മനസിലാകുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ജാതിഭേദമോ മതഭേദമോ ഇല്ലാതെ എല്ലാ ജനതയ്ക്കും തുല്യമായ അവകാശങ്ങളുണ്ടെന്നും അവരെ സഹായിക്കണമെന്നുമുള്ള നീതി ബോധത്തോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് എന്നാണ് സ്വാമി പറയുന്നത്.
‘ഇവിടെ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ മാറി മാറി വന്നു. അതില്‍ നിന്നും വ്യത്യസ്തമായി പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി. എന്തുകൊണ്ടാണ് അത് സംഭവിച്ചത് എന്ന് ചിന്തിക്കണം. എല്ലാ ജനവിഭാഗങ്ങള്‍ക്കും ജാതിമത ഭേദമില്ലാതെ ആവശ്യം കണ്ടറിഞ്ഞ് നല്‍കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചു. നാരായണ ഗുരുവിന്റെ പേര് ഒരു സര്‍വകലാശാലയ്ക്ക് നല്‍കണമെന്ന് മാറി മാറി വരുന്ന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, പിണറായി സര്‍ക്കാര്‍ ഗുരുവിന്റെ പേരില്‍ ഒരു സര്‍വകലാശാല തന്നെ സ്ഥാപിച്ചു. ഇത് ചെറിയ കാര്യമല്ല. രാജകൊട്ടാരത്തിന്റെ വരെ സമ്മേളനങ്ങള്‍ നടന്നിരുന്ന വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നല്‍കാന്‍ ധൈര്യം കാണിച്ച ഈ സര്‍ക്കാര്‍ അഭിനന്ദനങ്ങള്‍ക്ക് അര്‍ഹരാണ്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് ജനം സര്‍ക്കാരിനെ പിന്തുണയ്ക്കുകയും രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. ഇപ്പോഴത്തെ നില നോക്കിയാല്‍ ഇവിടെ മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരും എന്നതില്‍ സംശയമില്ല’, സച്ചിദാനന്ദ സ്വാമി പറഞ്ഞു.
Post Your Comments