പിൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്ക് സീറ്റ് ബെൽറ്റ് കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പിൻ സീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ അലാം മുഴങ്ങുന്നതിനുള്ള സംവിധാനമാണ് കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിട്ടുണ്ട്.
പുതുതായി പുറത്തിറക്കുന്ന കാറുകളിൽ മുൻ സീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ അലാം ശബ്ദിക്കുന്ന സംവിധാനം ഉൾക്കൊള്ളിച്ചിട്ടുണ്ട്. പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരുടെയും സുരക്ഷ ഉറപ്പുവരുത്താനാണ് കേന്ദ്രം പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
Also Read: റിലയൻസ് പെട്രോളിയം റീട്ടെയിൽ: ഏറ്റെടുത്തത് ഈ രണ്ട് കമ്പനികൾ, ഇടപാട് തുക അറിയാം
അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ തുടങ്ങിയ ബോളിവുഡ് മുൻനിര നടന്മാരുടെ സഹകരണത്തോടെ രാജ്യ വ്യാപകമായി സീറ്റ് ബെൽറ്റിന്റെ ഉപയോഗത്തെക്കുറിച്ച് പ്രചരണം നടത്താൻ കേന്ദ്രം തീരുമാനിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ എന്നിവർ സൗജന്യമായാണ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്.
Post Your Comments