ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ നീട്ടി നൽകാൻ സാവകാശം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. ഇസ്രായേൽ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള തുറമുഖത്തിന്റെ കൺസോർഷ്യം നടപടികൾക്കാണ് സാവകാശം ആവശ്യപ്പെട്ടത്. ഇതോടെ, നവംബർ 27 വരെ സാവകാശം നീട്ടി നൽകിയിട്ടുണ്ട്.
മെഡിറ്ററേനിയൻ തീരത്തെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നാണ് ഹൈഫ തുറമുഖം. അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോണും ഗഡോട്ടും ചേർന്നാണ് ടെൻഡറിലൂടെ തുറമുഖം സ്വന്തമാക്കിയത്. ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് മേഖലയിലെ പ്രമുഖ കമ്പനിയാണ് ഗഡോട്ട്.
Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
ജൂതമത വിശ്വാസ പ്രകാരമുള്ള അവധി ദിവസങ്ങൾ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് കൺസോഷ്യത്തിനുളള സാവകാശം തേടിയത്. ഇക്കാര്യങ്ങൾ ഇസ്രായേലിലെ ധനമന്ത്രാലയം അംഗീകരിച്ചതോടെയാണ് നവംബർ 27 വരെ സമയം നീട്ടി നൽകിയത്.
Post Your Comments