
തൊടുപുഴ: അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ അച്ഛനും മകനും രണ്ട് സഹായികളും എക്സൈസ് പിടിയിൽ. തൊടുപുഴ കാളിയാർ സ്വദേശി തങ്കപ്പൻ, മകൻ അരുൺ സുഹൃത്തുക്കളായ പടിഞ്ഞാറേ കോടിക്കുളം സ്വദേശി നിതിൻ വിജയൻ, വണ്ണപ്പുറം സ്വദേശി അബിൻസ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
Read Also : നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
ലോറിയിൽ കഞ്ചാവുമായെത്തിയപ്പോഴാണ് പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്താൻ ശ്രമിച്ച 80 കിലോ കഞ്ചാവ് ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട്. ഇവർ ആന്ധ്രപ്രദേശിൽ നിന്നും വൻതോതിൽ കഞ്ചാവ് തൊടുപുഴയിലെത്തിച്ച് വിൽപ്പന നടത്തുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇവർ സഞ്ചരിച്ച നാഷണൽ പെർമിറ്റ് ലോറിയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ഇടുക്കി സ്വദേശി നാസർ എന്നയാളാണ് ഇവർക്ക് നേതൃത്വം നൽകുന്നതെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments