Latest NewsNews

‘ഭാരത് ജോഡോ’യ്ക്ക് രാഹുൽ ധരിച്ചത് 41,000 രൂപയുടെ ടിഷർട്ട്!!

ബർബറി എന്ന കമ്പനിയുടേതാണ് ഈ ടി-ഷർട്ട്.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്കായി ധരിച്ച ടിഷർട്ടിന്റെ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. 41,000 രൂപയാണ് ബർബറി എന്ന കമ്പനിയുടെ ഈ ടി-ഷർട്ടിന്റെ വിലയെന്നു ബിജെപി. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന പോസ്റ്റിൽ പറയുന്നു.

read also: ബി.ജെ.പി നേതൃത്വത്തില്‍ അഴിച്ചുപണി: കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്

‘ഭാരത്, ദേഖോ’ എന്ന ക്യാപ്ഷ്യനോടെയാണ് രാഹുൽ ഗാന്ധി ടി ഷർട്ട് ധരിച്ചു നിൽക്കുന്ന ചിത്രം   ട്വിറ്ററില്‍ ബിജെപി പങ്കുവച്ചിരിക്കുന്നത്. 41,257 രൂപയാണ് ഈ ഷർട്ടിനു ഉള്ളതെന്നും ചിത്രത്തിൽ പറയുന്നു

ഭാരത് ജോഡോ യാത്രയ്ക്കു ജനങ്ങളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യതയെ പേടിയാണോയെന്ന് ബിജെപിയുടെ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ചോദിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button