NewsLife StyleHealth & Fitness

ഈ 10 ലക്ഷണങ്ങള്‍ നിങ്ങള്‍ അവഗണിക്കരുത്, ഒരു പക്ഷേ കാന്‍സര്‍ ആകാം

ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, ഒരു പക്ഷേ കാന്‍സറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ ആകാം

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും കാന്‍സര്‍. എന്നാല്‍ കാന്‍സറെന്ന അവസ്ഥക്ക് മുന്‍പ് രോഗത്തെ തിരിച്ചറിയുന്നതിന് വേണ്ടി അല്‍പം സമയം നിങ്ങള്‍ക്ക് ശരീരം നല്‍കുന്നുണ്ട്. പലപ്പോഴും ഇത് തിരിച്ചറിയാതെ പോവുന്നതാണ് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ പല രോഗങ്ങളേയും നമുക്ക് തുടക്കത്തതില്‍ തന്നെ തിരിച്ചറിയാവുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള മരണകാരണങ്ങളില്‍ കാന്‍സറിന്റെ എണ്ണം ഒരിക്കലും കുറവല്ല.

ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുന്ന ഒരു കൂട്ടം രോഗങ്ങളാണ് കാന്‍സര്‍. എന്നാല്‍ കൃത്യസയമത്ത് രോഗനിര്‍ണയം നടത്തിയാല്‍ രോഗത്തെ ഒരു പരിധി വരെ നമുക്ക് പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അസാധാരണമായ കോശങ്ങള്‍ സൃഷ്ടിക്കുകയും അതിവേഗം വളരുകയും ക്രമേണ ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ / അവയവങ്ങള്‍ ആക്രമിക്കുകയും ചെയ്യുന്ന തരത്തിലാണ് കാന്‍സറിന്റെ സ്വഭാവം.

Read Also: ഉച്ചവിശ്രമം സെപ്തംബർ 15 വരെ തുടരണം: നിർദ്ദേശം നൽകി അബുദാബി

ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങള്‍

ചര്‍മ്മത്തിലെ ഒരു മറുകിലെ രക്തസ്രാവം, ചൊറിച്ചില്‍, വലിപ്പം അല്ലെങ്കില്‍ നിറം എന്നിവ പോലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങള്‍ അത് പരിശോധിക്കണം. കാരണം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം വരുത്തി വെക്കും.

ശരീരത്തിലെ മുഴകള്‍

ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള മുഴകള്‍ കണ്ടാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് ചിലപ്പോള്‍ കാന്‍സര്‍ ലക്ഷണമാകാം.

നില്‍ക്കാത്ത ചുമ

നില്‍ക്കാത്ത ചുമ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ശ്വാസകോശ അര്‍ബുദത്തിന്റെ ഒരു മുന്നറിയിപ്പ് അടയാളമാണ് ഇത്. ഈ അടയാളങ്ങള്‍ 3 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍, നിങ്ങള്‍ ഉടന്‍ ഒരു ഡോക്ടറെ കാണണം.
ഇത് തൊണ്ടവീക്കം അല്ലെങ്കില്‍ അണുബാധയും ആകാം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

മല വിസര്‍ജന രീതിയിലെ മാറ്റം

മല വിസര്‍ജനം നടത്തുമ്പോള്‍ മൂന്നാഴ്ചയിലധികം നിങ്ങള്‍ക്ക് വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ  ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. വ്യക്തമായ കാരണങ്ങളില്ലാതെ രക്തസ്രാവം, കടുത്ത വയറുവേദന, കറുത്ത മലം എന്നിവ ഉണ്ടെങ്കില്‍ ഡോക്ടറെ ഉടന്‍ കാണേണ്ടതാണ്.

ശരീരഭാരം കുറയുന്നത്

ശരീരഭാരം കുറയുന്നതിന് പിന്നില്‍ കാന്‍സര്‍ ആകണമെന്നില്ല. എങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് വളരെയധികം ഭാരം കുറയുകയാണെങ്കില്‍, അടിസ്ഥാന കാരണം കണ്ടെത്തുന്നതിന് നിങ്ങള്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വിശദീകരിക്കാനാകാത്ത വേദന

അസ്ഥി അര്‍ബുദം ഉള്‍പ്പെടെയുള്ള ചില കാന്‍സറുകളുടെ ആദ്യ ലക്ഷണമാണ് വിശദീകരിക്കാനാകാത്ത വേദന. നമുക്കെല്ലാവര്‍ക്കും വേദന പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകുന്നുണ്ട്‌.
എന്നാല്‍ നിങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത വേദന ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുക.

ഭക്ഷണം ഇറക്കുമ്പോള്‍ ബുദ്ധിമുട്ട്

ദഹനക്കേട് വളരെ സാധാരണമായ ഒരു പ്രശ്നമാണ്, ഇത് സാധാരണയായി കാന്‍സര്‍ മൂലമല്ല ഉണ്ടാകുന്നത്, പക്ഷേ സ്ഥിരമായ ദഹനക്കേട് ഈ രോഗത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. നിങ്ങള്‍ വിഴുങ്ങുമ്പോഴോ അല്ലെങ്കില്‍ തൊണ്ടയില്‍ ഭക്ഷണം പറ്റിനില്‍ക്കുമ്പോഴോ കത്തുന്ന ഒരു വേദന ഉണ്ടെങ്കില്‍ അത് പലപ്പോഴും അന്നനാളത്തിലുണ്ടാവുന്ന കാന്‍സറാവാം. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വയര്‍ വീര്‍മത

രണ്ടാഴ്ചയില്‍ കൂടുതല്‍ വയറു വീര്‍മതയുമായി ബന്ധപ്പെട്ട് അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നുവെങ്കില്‍ അത് അണ്ഡാശയ കാന്‍സറിന്റെയോ അന്നനാളത്തിലെ കാന്‍സറിന്റെയോ ലക്ഷണമാകാം.

വിട്ടുമാറാത്ത തലവേദന

രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന തലവേദനയും സാധാരണ മരുന്നുകളോട് പ്രതികരിക്കാത്തതുമായ തലവേദന ഒരു പക്ഷേ ബ്രെയിന്‍ ട്യൂമര്‍ ആയിരിക്കാം.

വിട്ടുമാറാത്ത പനി

ഇടയ്ക്കിടെ വിട്ടുമാറാതെയുള്ള പനി ലിംഫോമ അല്ലെങ്കില്‍ രക്താര്‍ബുദം ആകാന്‍ സാദ്ധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button