രണ്ടുദിവസത്തെ തളർച്ചയ്ക്കുശേഷം ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. സൂചികകൾ ഉയർന്നതോടെ ഇന്ന് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു. സെൻസെക്സ് 659 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 659 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 ശതമാനം ഉയർന്ന് 17,798.75 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 1 ശതമാനത്തോളമാണ് നേട്ടം കൈവരിച്ചത്.
ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിൻസെർവ്, അൾട്രാ ടെക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികൾ രണ്ട് ശതമാനം മുതൽ അഞ്ചു ശതമാനം വരെയാണ് ഉയർന്നത്.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 398 കേസുകൾ
ഹിൻഡാൽകോ, എസ്ബിഐ ലൈഫ്, ടാറ്റ സ്റ്റീൽ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഈ ഓഹരികൾ ഒരു ശതമാനത്തിലധികമാണ് ഇടിഞ്ഞത്.
Post Your Comments