ന്യൂഡൽഹി: ഓണം മലയാളികളുടെ മുഴുവൻ ആഘോഷമാണ്. ജാതി, മത ഭേദമന്യേ മലയാളി ഓണം ആഘോഷിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളജുകളിൽ ഓണാഘോഷ പരിപാടിയായിരുന്നു. മതിമറന്ന് ഡാൻസ് ചെയ്യുകയും ഓണം ആഘോഷിക്കുകയും ചെയ്യുന്ന പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇതിൽ ഹിജാബ് ധരിച്ചു ഓണാഘോഷ പരിപാടിയിൽ നൃത്തം ചെയ്ത പെൺകുട്ടികളും ഉണ്ടായിരുന്നു. ഈ വീഡിയോ കോൺഗ്രസ് എം.പി ശശി തരൂർ ട്വീറ്ററിൽ പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായതോടെ ഡാൻസ് കളിച്ച പെൺകുട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം വ്യക്തി നിയമ ബോർഡ് അംഗങ്ങൾ രംഗത്ത്.
വണ്ടൂർ സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കെതിരെ ആണ് മുസ്ലിം വ്യക്തി നിയമ ബോർഡ് രംഗത്തെത്തിയത്. ഡാൻസ് കളിച്ച വിദ്യാർത്ഥികൾക്കൊപ്പം, അതിന് അനുവാദം നൽകിയ കോളജിനെതിരെയാണ് ഉത്തർപ്രദേശ് സ്വദേശിയായ പുരോഹിതനും വ്യക്തിനിയമ ബോർഡ് അംഗവുമായ ഡോക്ടർ ഖൽബെ സിബ് നൂറി ആരോപണം ഉന്നയിക്കുന്നത്. ഹിജാബിന്റെ ലക്ഷ്യത്തെ തുരങ്കം വയ്ക്കുന്ന പ്രവർത്തിയെന്നാണ് പലരും പറയുന്നത്. പെൺകുട്ടികൾ ചെയ്തത് ഇസ്‌ലാമിൽ അനുവദനീയമല്ലെന്ന് ഇദ്ദേഹം പറയുന്നു. ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘600 ഓളം വിദ്യാർത്ഥികൾ സ്വന്തം ഇഷ്ടപ്രകാരം നൃത്തം ചവിട്ടുക. രാജ്യത്ത് സ്വന്തം ഇഷ്ടപ്രകാരം നൃത്തം കളിക്കാനും പാട്ടുപാടാനും എല്ലാം എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, ഒരു വിദ്യാലയം വിദ്യാർത്ഥികളെ ഇതിനെ നിർബന്ധിക്കുക എന്നത് ഭരണഘടനാവിരുദ്ധവും നിയമ വിരുദ്ധവുമാണ്. ഇസ്ലാമിക ശരീഅത്ത് (നിയമം) സംബന്ധിച്ചിടത്തോളം ഹിജാബിന് വലിയ ബഹുമാനമാണുള്ളത്. ഞങ്ങൾ ശരീഅത്ത് പിന്തുടരുകയാണെങ്കിൽ ഹിജാബ് ധരിച്ച് ‘മറ്റുള്ള’ പുരുഷന്മാർക്ക് മുന്നിൽ നൃത്തം ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു’, നൂറി പറയുന്നു.
തുടർന്ന് കേരളത്തിലെ ചില പുരോഹിതർ കുട്ടികളെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയിരുന്നു. അതിലൊന്ന് കുട്ടികൾ തന്നെ ഷെയർ ചെയ്യുകയും ചെയ്തു. 1400 വർഷങ്ങൾക്ക് മുമ്പ് റസൂൽ പഠിപ്പിച്ച കാര്യം അത് കിയാമം നാൾ വരെയും നിലനിൽക്കേണ്ടതാണെന്നും, കാലത്തിനൊത്ത് മാറേണ്ടതല്ലെന്നും പെൺകുട്ടികൾക്കെതിരെ ഒരു മതപണ്ഡിതൻ ആരോപിച്ചു.
‘ഓണാഘോഷം പൊടിപൊടിക്കുകയാണ്. ഇപ്പോൾ ഓണം കൂടുതൽ ആഘോഷിക്കുന്നത് മുസ്‌ലിം പെൺകുട്ടികളാണ്. സോഷ്യൽ മീഡിയയിൽ രണ്ട് ദിവസം ആയ താത്തമാരുടെ തുള്ളൽ ഡാൻസാണ്. ഓണം ഇപ്പോൾ സാധാരണക്കാരുടെ ആഘോഷമായി മാറി. അതിൽ തെറ്റൊന്നുമില്ല. ഓണം ആഘോഷിക്കുകയാണ്, സന്തോഷിക്കുകയാണ്. ഓക്കേ, നിങ്ങൾ സന്തോഷത്തോടെ അടിച്ചുപൊളിക്കൂ. ഞങ്ങൾ ഒക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ ഒരു കാര്യം നിങ്ങൾ ആലോചിക്കണം. നിങ്ങൾ മുസ്ലീങ്ങൾ ആണെങ്കിൽ നിങ്ങൾ ആരെയാണ് ഫോളോ ചെയ്യുന്നത്. ആരെയാണ് നിങ്ങൾ റോൾ മോഡൽ ആക്കുന്നത്. നിങ്ങളുടെ പോക്ക് എങ്ങോട്ടേക്കാണ്. എന്തെങ്കിലും അതിനെക്കുറിച്ച് പറയുമ്പോൾ ഹറാമും ഹലാലും നോക്കുമ്പോൾ നമ്മളൊക്കെ പഴഞ്ചനായി പോവും.1400 വർഷങ്ങൾക്ക് മുമ്പ് റസൂൽ പഠിപ്പിച്ച കാര്യം അത് കിയാമം നാൾ വരെയും നിലനിൽക്കേണ്ടതാണ്. കാലത്തിനൊത്ത് മാറേണ്ടതല്ല. ഇപ്പോൾ കാലം മാറി. ഇത് 2022 ഫുള്ള് ആഘോഷിക്കട്ടെ. പക്ഷേ നിങ്ങൾ ഔറത്ത് ഒക്കെ കാണിച്ചു തള്ളുമ്പോൾ കുറച്ചൊക്കെ ഇസ്ലാമിക ചരിത്രം പഠിക്കണം. കാവ്യമാധവനും മഞ്ജുവാര്യർക്കും പിറകെ പോകരുത്’, ഇങ്ങനെ എപോകുന്നു മതപണ്ഡിതന്റെ പ്രസംഗം.
Post Your Comments