തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് ഒരു പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പെരുമാതുറയില്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹമാണെന്ന സംശയമുണ്ട്.
വെട്ടൂര്‍ സ്വദേശി സമദിന്റെ മൃതദേഹമാണെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. എന്നാൽ, ശാസ്ത്രീയ പരിശോധന ഇല്ലാതെ കാണാതായ സമദിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
നേവിയും, കോസ്റ്റ്ഗാര്‍ഡും, തീരദേശ പൊലീസും, മറൈന്‍ എന്‍ഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും ചേര്‍ന്ന്, പെരുമാതുറയില്‍ കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വിഴിഞ്ഞം, ചവറ എന്നിവിടങ്ങളില്‍ നിന്ന് കൂറ്റന്‍ ക്രെയിനുകള്‍ ഉപയോഗിച്ച് പുലിമുട്ടിലെ കല്ലുകള്‍ നീക്കിയും പരിശോധന നടത്തുന്നുണ്ട്.
Post Your Comments