കൊല്ലം: യുവതിയെ ബലമായി തട്ടിക്കൊണ്ട് പോയി വിവാഹം നടത്താൻ ശ്രമിച്ച ആൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം ആര്യനാട് വള്ളിമംഗലം തടത്തഴികത്ത് വീട്ടിൽ അനന്തു(23) ആണ് പൊലീസിന്റെ പിടിയിലായത്. അഞ്ചാലുംമൂട് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
ഇയാൾ തങ്കശേരി സ്വദേശിനിയായ യുവതിയെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. യുവതിയുമായി മുമ്പ് അടുപ്പത്തിൽ ആയിരുന്ന അനന്തു ജോലി കഴിഞ്ഞിറങ്ങിയ യുവതിയെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കാറിൽ കയറ്റികൊണ്ട് പോവുകയും ഫോണ് ചെയ്യാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധം മൂലമാണ് തട്ടിക്കൊണ്ട് പോയി വിവാഹം നടത്താൻ പ്രതി തീരുമാനിച്ചത്. എന്നാൽ, യുവതിയുടെ കടുത്ത എതിർപ്പിനെ തുടർന്ന്, ഈ ശ്രമത്തിൽ നിന്നും പിന്മാറുകയും തുടർന്ന്, യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത അഞ്ചാലുംമൂട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അഞ്ചാലുംമൂട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments