Latest NewsKeralaNews

വെള്ളാപ്പള്ളിക്കും കാന്തപുരത്തിനും ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനം: വിവാദം

വിസിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തിലാണ് ഇരുവര്‍ക്കും ഡിലിറ്റ് നല്‍കാനുള്ള പ്രമേയം ഇടതുപക്ഷ അംഗമായ ഇ. അബ്ദുറഹിമാന്‍ അവതരിപ്പിച്ചത്

കോഴിക്കോട് : എസ്എന്‍ഡിപി യോഗം ജതനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ക്കും ഡിലിറ്റ് നല്‍കാനുള്ള തീരുമാനം വിവാദത്തില്‍. കാലിക്കറ്റ് സര്‍വകലാശാലയാണ് ഇരുവര്‍ക്കും ഡിലിറ്റ് നല്‍കാനുള്ള തീരുമാനം അറിയിച്ചത്. വിസിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തിലാണ് ഇരുവര്‍ക്കും ഡിലിറ്റ് നല്‍കാനുള്ള പ്രമേയം ഇടതുപക്ഷ അംഗമായ ഇ. അബ്ദുറഹിമാന്‍ അവതരിപ്പിച്ചത്.

Read Also: യൂറോപ്പിലേക്ക് പ്രകൃതിവാതകമൊഴുകുന്ന പ്രധാന പൈപ് ലൈന്‍ ഉടന്‍ തുറക്കില്ലെന്ന് റഷ്യ

വിദ്യാഭ്യാസ, സാമുദായിക രംഗത്ത് ഇരുവരും രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഡിലിറ്റ് നല്‍കണമെന്നാണ് പ്രമേയത്തിലുള്ളത്. എന്നാല്‍ രണ്ടു സമുദായ നേതാക്കള്‍ക്ക് ഡിലിറ്റ് നല്‍കുന്നതിലുള്ള അനൗചിത്യം ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ തീരുമാനമെടുക്കാന്‍ രണ്ടംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button