ThrissurNattuvarthaLatest NewsKeralaNews

വീടിനോട് ചേർന്ന പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി : യുവാവ് അറസ്റ്റിൽ

ആനന്ദപുരം കൊടിയൻകുന്നിലെ തെക്കേക്കര വീട്ടിൽ പ്രസാദ് (38) ആണ് പൊലീസ് പിടിയിലായത്

ഇരിങ്ങാലക്കുട: വീടിനോട് ചേർന്ന പറമ്പിൽ ആറ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. ആനന്ദപുരം കൊടിയൻകുന്നിലെ തെക്കേക്കര വീട്ടിൽ പ്രസാദ് (38) ആണ് പൊലീസ് പിടിയിലായത്. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ കെ.എ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Read Also : വിലക്കുറവിന്റെ മഹാമേളയുമായി ‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഉടൻ ആരംഭിക്കാൻ സാധ്യത

ആനന്ദപുരം കൊടിയൻകുന്നിൽ ആണ് സംഭവം. ഒന്നരമാസത്തോളം വളർച്ചയുള്ള ചെടികളാണ് കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

അസി. എക്സൈസ് ഇൻസ്പെക്ടർ അനൂപ് കുമാർ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് റാഫേൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ജീവേഷ്, വിപിൻ, ശ്യാമലത, ജയശ്രീ, എക്സൈസ് ഡ്രൈവർ മുഹമ്മദ് ഷാൻ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button