നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ആരംഭത്തിലെ നേട്ടം നിലനിർത്താൻ കഴിയാതെ സൂചികകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സെൻസെക്സ് 48.99 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,196.99 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 10.20 പോയിന്റ് ഇടിഞ്ഞ് 17,655.60 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, മിഡ്ക്യാപ് സൂചിക 0.5 ശതമാനവും സ്മോൾക്യാപ് സൂചിക 0.1 ശതമാനവുമാണ് ഇടിഞ്ഞത്.
ഭാരതി എയർടെൽ, എൻടിപിസി, അപ്പോളോ ഹോസ്പിറ്റൽസ്, സിപ്ല, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എസ്ബിഐ ലൈഫ് എന്നിവയുടെ ഓഹരികൾ മികച്ച നേട്ടമാണ് കൈവരിച്ചത്. എന്നാൽ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, യുപിഎൽ, ബ്രിട്ടാനിയ, ബജാജ് ട്വിൻസ്, കോട്ടക് ബാങ്ക് എന്നിവയുടെ ഓഹരികൾക്ക് മങ്ങലേറ്റു. ഈ കമ്പനികളുടെ ഓഹരികൾ 2.4 ശതമാനം വരെയാണ് ഇടിഞ്ഞത്.
Post Your Comments