Latest NewsNewsFood & CookeryLife StyleHealth & Fitness

പല്ലുകളിലെ മഞ്ഞനിറം മാറാൻ

മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലര്‍ക്കും തന്‍റെ ആത്മവിശ്വാസം നശിപ്പിക്കുന്നതായി തോന്നാം. പല്ലിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് പല ചികിത്സാരീതികളും നിലവില്‍ ഉണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നാടന്‍ രീതികളുണ്ട്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മഞ്ഞള്‍. മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. പല്ലിലെ വെളുത്ത കുത്തുകള്‍, മറ്റ് കറകള്‍ക്കും മികച്ച മരുന്നാണ് മഞ്ഞള്‍. മഞ്ഞള്‍പൊടി കൊണ്ട് പല്ലുതേക്കുകയോ അല്ലെങ്കില്‍ അല്‍പം മഞ്ഞള്‍പൊടി ഉപ്പ് ചേര്‍ത്ത് ചെറുനാരങ്ങാ നീരില്‍ ചാലിക്കുക. ഈ മിശ്രിതം കൊണ്ട് രണ്ടോ മൂന്നോ മിനുറ്റ് നേരം പല്ല് തേക്കുക. പിന്നീട് വെള്ളമുപയോഗിച്ച് വായ് കഴുകാം. പെട്ടെന്ന് എന്തെങ്കിലും പാര്‍ട്ടിക്കോ മറ്റോ പോകുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടാനും സഹായിക്കും.

Read Also : കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാം: ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ 100 കോടി അനുവദിച്ച് സർക്കാർ

മഞ്ഞൾപൊടിയും ബേക്കിങ് സോഡയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതത്തില്‍ ബ്രെഷ് മുക്കിയതിന് ശേഷം പല്ലുകള്‍ തേയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ വായ് കഴുകാം. ഇങ്ങനെ ചെയ്യുന്നതുവഴി പല്ലുകളുടെ മഞ്ഞനിറം മാറും എന്ന് മാത്രമല്ല, പല്ലുകൾക്ക് തിളക്കവും ലഭിക്കും. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ പല്ലിലെ കറ ഒരാഴ്ച കൊണ്ട് മാറ്റിയെടുക്കാനുമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button