
പാലക്കാട്: സ്കൂട്ടറിന് പിന്നിൽ ഇടിച്ചിട്ട് നിർത്താതെ പോയ സ്വകാര്യ ബസിനെ പിന്നാലെ പിന്തുടർന്ന് പിടിച്ച് യുവതി. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തിയ രാജപ്രഭ ബസ് ആണ് തടഞ്ഞിട്ടത്. പാലക്കാട് കൂറ്റനാടിന് സമീപത്താണ് സാന്ദ്ര എന്ന യുവതി തന്നെ അപകടപ്പെടുത്താൻ ശ്രമിച്ച ബസ് തടഞ്ഞ് നിർത്തിയത്.
രാവിലെ സാന്ദ്ര സ്കൂട്ടറിൽ സഞ്ചരിക്കവെ പിന്നിൽ വന്ന ബസ് സ്കൂട്ടറിന് പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. സ്കൂട്ടറിന് ഇടിച്ചെന്ന് മനസ്സിലായിട്ടും ഡ്രൈവർ ബസ് നിർത്തിയില്ല. എതിരെ വന്ന ലോറിയെ മറികടക്കവെയായിരുന്നു ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. ഇടിച്ചിട്ടെങ്കിലും സാന്ദ്ര എഴുന്നേറ്റ് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് ബസ് തടഞ്ഞ് നിർത്തുകയായിരുന്നു. മരണയോട്ടം നടത്തിയ ബസിനെ തടഞ്ഞുനിർത്തിയ സാന്ദ്രയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Post Your Comments