വൺപ്ലസിന്റെ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് വൺപ്ലസ് 10ടി സ്മാർട്ട്ഫോണുകൾ. വ്യത്യസ്ഥവും നൂതനവുമായ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറിൽ വാങ്ങാനുള്ള അവസരമാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ ഒരുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആക്സിസ് ബാങ്ക് നൽകുന്ന 5,000 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറാണ് വൺപ്ലസ് 10ടി സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്.
Also Read: പേവിഷബാധക്കെതിരെയുള്ള വാക്സിന്റെ ഗുണനിലവാര പരിശോധന: കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് ആരോഗ്യമന്ത്രി
4,800 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം വേരിയന്റിന് 49,999 രൂപയും 12 ജിബി റാം വേരിയന്റിന് 54,999 രൂപയും 16 ജിബി റാം വേരിയന്റിന് 59,999 രൂപയുമാണ് വില.
Post Your Comments