ബെയ്ജിംഗ്: ചൈനയില്‍ പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. വെള്ളപ്പൊക്കത്തിന് പിന്നാലെ ചൈനയില്‍ തിങ്കളാഴ്ച അതി ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഉണ്ടായത്.
Read Also: മലയാളി യുവാവ് ലഹരി മാഫിയയുടെ ചതിയില്‍ കുടുങ്ങി ഖത്തറില്‍ ജയിലില്‍
ഷിയാന്‍, ചംഗ്ഷാ എന്നീ നഗരങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലുദിംഗില്‍ 16 കിലോ മീറ്റര്‍ താഴെയായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഭൂചലനത്തില്‍ വന്‍ നാശനഷ്ടം ഉണ്ടായെന്നാണ് വിവരം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
2013ന് ശേഷം ആദ്യമായാണ് ചൈനയില്‍ ഇത്രയും ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. ഏപ്രിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൈനയില്‍ ഉണ്ടായത്. സംഭവത്തില്‍ നൂറോളം പേരാണ് മരിച്ചത്.
Post Your Comments