ThrissurKeralaNattuvarthaLatest NewsNews

പോക്സോക്കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

വടക്കാഞ്ചേരി കരുമത്ര തട്ടകത്ത് വീട്ടിൽ ഷാജിയെ (49) ആണ് അറസ്റ്റ് ചെയ്തത്

ചെറുതുരുത്തി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. വടക്കാഞ്ചേരി കരുമത്ര തട്ടകത്ത് വീട്ടിൽ ഷാജിയെ (49) ആണ് അറസ്റ്റ് ചെയ്തത്. ചെറുതുരുത്തി എസ്.ഐ ബിന്ദു ലാൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപ്പന: ‘കഞ്ചാവ് കുരുവും എണ്ണയും ഭക്ഷ്യയോഗ്യം’ – അനുമതി നല്‍കിയത് 2021ല്‍

കട്ടിൽ, കിടക്ക തുടങ്ങിയവയുടെ വിൽപനക്കായി വീട്ടിലെത്തിയ മധ്യവയസ്കൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വീടിനകത്ത് കയറി അളവ് എടുക്കുന്നതിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

Read Also : വീടിനോട് ചേർന്ന പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി : യുവാവ് അറസ്റ്റിൽ

പോക്സോ വകുപ്പ് പ്രകാരം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button